പാകിസ്താന് എഫ്-16 വിമാനം: ഇന്ത്യാ ബന്ധത്തെ ബാധിക്കുമെന്ന് യു.എസ് ഉദ്യോഗസ്ഥന്‍

വാഷിങ്ടണ്‍: ആണവവാഹക ശേഷിയുള്ള എട്ട് എഫ്-16 യുദ്ധവിമാനങ്ങള്‍ പാകിസ്താന് വില്‍ക്കാനുള്ള യു.എസ് തീരുമാനം ഇന്ത്യ-യു.എസ് ബന്ധത്തെ ബാധിക്കുമെന്ന് യു.എസ് പസഫിക് കമാന്‍ഡ് (പാകോം) കമാന്‍ഡര്‍ അഡ്മിറല്‍ ഹാരി ഹാരിസ് പറഞ്ഞു. യു.എസ് കോണ്‍ഗ്രസിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യ ഹിന്ദുവനിതയായ തുളസി ഗബാര്‍ഡ് കരാറിനെ സംബന്ധിച്ച് ഇന്ത്യക്കുള്ള ആശങ്ക ഉന്നയിച്ചപ്പോഴായിരുന്നു അഡ്മിറലിന്‍െറ പ്രതികരണം. അടുത്തയാഴ്ച നടക്കുന്ന ഹാരി ഹാരിസിന്‍െറ ഇന്ത്യ സന്ദര്‍ശനത്തിന് മുന്നോടിയായാണ് കോണ്‍ഗ്രസ് അംഗങ്ങളുമായി കൂടിക്കാഴ്ച നടന്നത്.  

യു.എസിന്‍െറ ആയുധവ്യാപാരങ്ങളുടെ ഭാഗമായിട്ടേ ഇതിനെ കാണേണ്ടതുള്ളൂവെന്നും ഇന്ത്യയുമായുള്ള ബന്ധത്തെ യു.എസ് വിലമതിക്കുന്നുവെന്നും ഹാരി ഹാരിസ് പറഞ്ഞു. തീവ്രവാദ സംഘങ്ങള്‍ക്ക് സൗകര്യം ചെയ്യുന്ന രാജ്യമാണ് പാകിസ്താന്‍ എന്ന നിലയില്‍ അവര്‍ക്ക് യുദ്ധവിമാനം വില്‍ക്കാനുള്ള കരാറിനെ താനും മറ്റു കോണ്‍ഗ്രസ് അംഗങ്ങളും നേരത്തെ എതിര്‍ത്തിരുന്നതായി തുളസി ഗബാര്‍ഡ് ചൂണ്ടിക്കാട്ടി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.