ന്യൂഡൽഹി: പുതുവർഷദിനത്തിൽ ഡൽഹിയിൽ ആരംഭിച്ച വാഹന നിയന്ത്രണ പരിഷ്കാരത്തിന് ആവേശകരമായ പ്രതികരണമാണ് ലഭിച്ചതെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാൾ. അസാധ്യമെന്ന് കരുതിയ നേട്ടം ഡൽഹി കൈവരിച്ചിരിക്കുകയാണ്. ഈ യത്നത്തിൽ ഡൽഹി മറ്റു നഗരങ്ങൾക്ക് മാർഗ ദർശിയായിരിക്കുകയാണ് എന്നും അദ്ദേഹം പറഞ്ഞു.
നിയമപ്രകാരം ഒറ്റയക്കത്തിൽ അവസാനിക്കുന്ന കാറുകൾ മാത്രമായിരുന്നു ഇന്ന് നിരത്തിലിറങ്ങേണ്ടിയിരുന്നത്. ഇരട്ടയക്ക നമ്പറുള്ള അപൂർവം കാറുകൾ മാത്രമാണ് നിരത്തിലിറങ്ങിയത്. ഇവയുടെ ഡ്രൈവർമാരിൽനിന്നും പിഴ ഈടാക്കുകയും ചെയ്തു.
ഒറ്റയക്ക നമ്പർ വാഹനത്തിന്‍റെ ഉടമയായ കെജ് രിവാൾ ഗതാഗത മന്ത്രി ഗോപാൽ രാജുമായും ആരോഗ്യ മന്ത്രി സത്യേന്ദ്ര ജെയ്നുമായും ചേർന്ന് കാർ പൂളിങ് സംവിധാനമൊരുക്കിയിട്ടുണ്ട്. ടൂറിസം മന്ത്രി കപിൽമിശ്ര ബൈക്കിലാണ് ഓഫിസിലെത്തിയത്. പരിസ്ഥിതിമന്ത്രി ഇമ്രാൻ ഹുസൈൻ ഓട്ടോറിക്ഷയുടെ സേവനം പ്രയോജനപ്പെടുത്തുമെന്ന് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.