സബ്സിഡിയില്ലാത്ത പാചകവാതക വിലകൂട്ടി

ന്യൂഡൽഹി: പത്ത് ലക്ഷം രൂപ വാർഷികവരുമാനമുള്ളവർക്കുള്ള സബ്സിഡി നിർത്തലാക്കിയതിന് പിന്നാലെ സബ്സിഡിയില്ലാത്ത സിലിണ്ടറുകൾക്ക് 50 രൂപ കൂട്ടി. വെള്ളിയാഴ്ച മുതൽ നിരക്ക് വർധന പ്രാബല്യത്തിൽ വന്നു. ന്യൂഡൽഹിയിൽ ഇന്ന് മുതൽ സബ്സിഡിയില്ലാത്ത സിലിണ്ടറിന് 657.50 രൂപ, കൊൽക്കത്തയിൽ 686.50 രൂപ, മുംബൈ - 671 രൂപ, ചെന്നൈ - 671.50 രൂപ എന്നിങ്ങനെയാണ് പുതിയ നിരക്ക്. സബ്സിഡിയുള്ള സിലിണ്ടറിന് ഡൽഹിയിൽ നിലവിൽ 419 രൂപയാണ് വില. -

രാജ്യത്ത് രണ്ടുമാസത്തിനിടെ ഇത് രണ്ടാം തവണയാണ് പാചകവാതക വില വർധിപ്പിക്കുന്നത്. ഡിസംബറിൽ സബ്സിഡിയില്ലാത്ത സിലിണ്ടറിന് 60 രൂപക്കടുത്ത് വില വർധിപ്പിച്ചിരുന്നു. വാണിജ്യ ഉപയോഗത്തിനുള്ള സിലിണ്ടറുകളുടെ വിലയും കൂട്ടിയിട്ടുണ്ട്. സിലിണ്ടറിന്. 79 രൂപ വർധിപ്പിച്ച്  1278.5 രൂപയാക്കി.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.