ഛത്തിസ്ഗഢ് തദ്ദേശ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ ഞെട്ടിച്ച് കോണ്‍ഗ്രസ് ജയം

റായ്പുര്‍: ഛത്തിസ്ഗഢില്‍ തിങ്കളാഴ്ച പതിനൊന്നിടത്ത് നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് കനത്ത തിരിച്ചടി. ഏഴിടങ്ങളില്‍  കോണ്‍ഗ്രസ് വിജയിച്ചു. നാലു നഗരസഭകളും മൂന്ന് സിറ്റി കൗണ്‍സിലുകളും കോണ്‍ഗ്രസ് നേടിയപ്പോള്‍ 15 വര്‍ഷമായി സംസ്ഥാനം ഭരിക്കുന്ന ബി.ജെ.പിക്ക് നാല് സിറ്റി കൗണ്‍സിലുകള്‍ മാത്രമാണ് നേടാനായത്.
നെല്ലുസംഭരണം, ബോണസ്, റേഷന്‍ കാര്‍ഡ് തുടങ്ങിയ വിഷയങ്ങളിലൊന്നും ബി.ജെ.പി സര്‍ക്കാര്‍ ഒന്നുംതന്നെ ചെയ്തിട്ടില്ളെന്നും തെരഞ്ഞെടുപ്പില്‍ സര്‍ക്കാറിന്‍െറ ഉദാസീനതയാണ് പ്രതിഫലിച്ചതെന്നും ഈ വിജയം കോണ്‍ഗ്രസിന് ആത്മവിശ്വാസം വര്‍ധിപ്പിക്കുമെന്നും പ്രതിപക്ഷ നേതാവ് ടി.എസ്. സിങ് ദേവ് പറഞ്ഞു. ബി.ജെ.പിയിലെ അഭിപ്രായഭിന്നതകള്‍ കോണ്‍ഗ്രസിലേതിനേക്കാള്‍ ഗുരുതരമായിരുന്നുവെന്നും അത് കോണ്‍ഗ്രസിന് നേട്ടമായെന്നും മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ അജിത് ജോഗി പറഞ്ഞു.
വൈകുണ്ഠ്പുരില്‍ കോണ്‍ഗ്രസിലെ അശോക് ജൈസ്വാള്‍ ആയിരത്തിലേറെ വോട്ടിന്് ബി.ജെ.പിയിലെ  ശൈലേഷ് ശിവഹാറിനെ പരാജയപ്പെടുത്തിയാണ് മേയര്‍സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
12 വര്‍ഷത്തിനുശേഷമാണ് ഇവിടെ കോണ്‍ഗ്രസ് അധികാരത്തിലത്തെുന്നത്. ശിവപുര്‍ ചര്‍ച്ചയില്‍ ബി.ജെ.പിയിലെ രാജേഷ് സിങ്ങിനെ കോണ്‍ഗ്രസിലെ അജിത് ലക്ഡ പരാജയപ്പെടുത്തിയത് 700 വോട്ടിനാണ്.
രാജ്നന്ദഗാവ് ജില്ലയിലെ ഖൈരാഘര്‍ പാലികയില്‍ കോണ്‍ഗ്രസിലെ മീര ചോപ്ര ബി.ജെ.പിയിലെ പ്രീതി തമ്രാകാറിനെ 900 വോട്ടിന് പരാജയപ്പെടുത്തിയാണ് അധ്യക്ഷസ്ഥാനം നേടിയത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.