കെജ്രിവാളിനെതിരായ മാനനഷ്ടക്കേസ്; ജെയ്റ്റ്ലി കോടതിയിൽ ഹാജരായി

ന്യൂഡല്‍ഹി: പല കേസുകളിലും വാദികള്‍ക്കും പ്രതികള്‍ക്കും വക്കാലത്തു പറയാന്‍ കോടതി കയറാറുള്ള പ്രമുഖ സുപ്രീംകോടതി അഭിഭാഷകന്‍കൂടിയായ കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്ലി ചൊവ്വാഴ്ച പാട്യാല ഹൗസ് കോടതിയിലത്തെിയത് താന്‍ വാദിയായ കേസില്‍ മൊഴിനല്‍കാന്‍. ഡല്‍ഹി ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ അഴിമതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ സമര്‍പ്പിച്ച അപകീര്‍ത്തി കേസിലാണ് ചീഫ് മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് സഞ്ജയ് ഖനാഗ്വാള്‍ ജെയ്റ്റ്ലിയുടെ മൊഴി രേഖപ്പെടുത്തിയത്.

സ്വന്തം ഉദ്യോഗസ്ഥനെതിരായ സി.ബി.ഐ അന്വേഷണത്തില്‍നിന്ന് ശ്രദ്ധ തിരിക്കാന്‍ ഡല്‍ഹി മുഖ്യമന്ത്രിയും കൂട്ടരും തനിക്കും കുടുംബാംഗങ്ങള്‍ക്കുമെതിരെ അപവാദ പരാമര്‍ശങ്ങള്‍ നടത്തുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. വാര്‍ത്താസമ്മേളനത്തിലൂടെയും സാമൂഹികമാധ്യമങ്ങള്‍വഴിയും നടത്തിയ അപകീര്‍ത്തി പരാമര്‍ശങ്ങള്‍ മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചു. സാമൂഹിക മാധ്യമങ്ങളില്‍ താനും കുടുംബവും വേട്ടയാടപ്പെട്ടു. ഇത് തിരുത്താനാവാത്ത നഷ്മാണുണ്ടാക്കിയത്. പണം തിരിമറി നടന്നെന്നും തനിക്ക് ഗുണം ലഭിച്ചുവെന്നുമുള്ള കെജ്രിവാളിന്‍െറ പ്രസ്താവന കളവാണ്. അസോസിയേഷന്‍ അധ്യക്ഷനായിരിക്കെ താന്‍ ആരില്‍നിന്നും പണം വാങ്ങിയിട്ടില്ളെന്നും ജെയ്റ്റ്ലി പറഞ്ഞു.

കെജ്രിവാളിനും ആം ആദ്മി നേതാക്കളായ അശുതോഷ്, സഞ്ജയ് സിങ്, കുമാര്‍ വിശ്വാസ്, രാഘവ് ചദ്ദ, ദീപക് ബാജ്പേയ് എന്നിവര്‍ക്കുമെതിരെ 10 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് സിവില്‍-ക്രിമിനല്‍ കേസുകളാണ് ജെയ്റ്റ്ലി നല്‍കിയിരിക്കുന്നത്.
കോടതിവളപ്പില്‍ മന്ത്രിക്ക് പിന്തുണയുമായി ബി.ജെ.പി പ്രവര്‍ത്തകര്‍ തടിച്ചുകൂടിയിരുന്നു. കോടതിമുറിയില്‍ മാധ്യമപ്രവര്‍ത്തകരെ കയറ്റിയില്ല. അടച്ചിട്ടമുറിയില്‍ അഭിഭാഷകര്‍ക്ക് മാത്രമായിരുന്നു പ്രവേശം. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.