ഒറ്റ-ഇരട്ട വാഹന പരിഷ്കരണം: 15 ദിവസം മതിയാകില്ലെന്ന് എ.എ.പി സർക്കാർ

ന്യൂഡൽഹി: അന്തരീക്ഷ മലിനീകരണം കുറക്കുന്നതിന്‍റെ ഭാഗമായി ഡൽഹി സർക്കാർ നടപ്പാക്കിയ ഒറ്റ-ഇരട്ട വാഹന പരിഷ്കരണം നടപ്പാക്കുന്ന കാലാവധി 15 ദിവസം മതിയാകില്ലെന്ന് ഡൽഹി സർക്കാർ. ഹൈകോടതിയിലാണ് സർക്കാർ ഇക്കാര്യം അറിയിച്ചത്.  ഒറ്റ- ഇരട്ട ഫോർമുല നടപ്പാക്കാൻ ഒരാഴ്ച തന്നെ ധാരാളമല്ലേയെന്ന് ഹൈകോടതി ചോദിച്ചിരുന്നു. ഇതിന് മറുപടിയായാണ് ഡൽഹി സർക്കാർ കോടതിയെ അറിയിച്ചത്. പരിഷ്കരണം 15 ദിവസത്തോളം നടത്തേണ്ടതിന്‍റെ ആവശ്യകതയെന്തെന്നും കോടതി സർക്കാറിനോട് ആരാഞ്ഞിരുന്നു.

ഡൽഹിയിൽ അന്തരീക്ഷ മലിനീകരണ തോത് കുറഞ്ഞിട്ടുണ്ട്. ഇക്കാര്യം കോടതിയെ അറിയിച്ചിട്ടുണ്ട്. എല്ലാ വിവരങ്ങളും ശേഖരിച്ചതിന് ശേഷം 15ന് ശേഷം മറ്റു കാര്യങ്ങൾ തീരുമാനിക്കുമെന്ന് ഗതാഗത മന്ത്രി ഗോപാൽ റായ് മാധ്യമങ്ങളെ അറിയിച്ചു. ജനുവരി ഒന്നു മുതൽ 15 വരെയാണ് ഒറ്റ--ഇരട്ട ഫോർമുല നടപ്പാക്കിയിരിക്കുന്നത്. കേസ് തിങ്കളാഴ്ച വിധിപറയും.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.