തിവാരിയുടെ പ്രസ്താവന നിഷേധിച്ച് കോൺഗ്രസും വി.കെ സിങും

ന്യൂഡൽഹി: 2012ൽ സൈനിക അട്ടിമറി നീക്കം നടന്നുവെന്ന വാർത്ത ശരിവെച്ച മനീഷ് തിവാരിയുടെ പ്രസ്താവന നിഷേധിച്ച് കോൺഗ്രസ് രംഗത്ത്. ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ടിൽ സത്യത്തിൻെറ അംശം പോലുമില്ലെന്ന് കോൺഗ്രസ് വക്താവ് അഭിഷേക് മനു സിങ്വി പറഞ്ഞു. ഈ വാർത്തയിൽ സത്യമില്ല. എൻെറ സഹപ്രവർത്തകൻ (മനീഷ് തിവാരി) സുരക്ഷ സംബന്ധിച്ച ഒരു കമ്മിറ്റിയിലും അംഗമായിരുന്നില്ല. അനാവശ്യവും അസത്യവുമായ പ്രസ്താവനയാണ് തിവാരി നടത്തിയതെന്നും സിങ്വി കൂട്ടിച്ചേർത്തു.

തിവാരിയുടെ പ്രസ്താവന മുൻ കരസേന മേധാവിയും കേന്ദ്ര മന്ത്രിയുമായ വി.കെ സിങ്ങും നിഷേധിച്ചു. മനീഷ് തിവാരിക്ക് ഒന്നും ചെയ്യാനില്ലാത്തതിനാലാണ് ഇത്തരത്തിൽ ഒരു പ്രസ്താവന നടത്തിയതെന്ന് സിങ് പ്രതികരിച്ചു. താൻ ഒരു പുസ്തകം എഴുതിയിട്ടുണ്ട്. തിവാരിയോട് അത് വായിക്കാൻ പറയൂ. എല്ലാ കാര്യവും അദ്ദേഹത്തിന് വ്യക്തമാകുമെന്നും സിങ് പറഞ്ഞു.

അതേസമയം, കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ മണിശങ്കർ അയ്യർ മനീഷ് തിവാരിയെ തള്ളിപ്പറഞ്ഞില്ല. ഇത്തരത്തിൽ ഒരു സംഭവം നടന്നിട്ടുണ്ടെങ്കിൽ അത് ഭരണഘടനാവിരുദ്ധവും ജനാധിപത്യവിരുദ്ധവുമാണെന്ന് അയ്യർ വാർത്താ ഏജൻസിയോട് പ്രതികരിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.