ഡൽഹിയിലെ വാഹന നിയന്ത്രണം 15 വരെ തുടരാമെന്ന് ഹൈകോടതി

ന്യൂഡൽഹി: ഡൽഹിയിൽ വാഹനിയന്ത്രണത്തിനായി എ.എ.പി സർക്കാർ നടപ്പാക്കിയ ഒറ്റ-ഇരട്ട അക്ക നമ്പർ നിയമത്തിൽ ഇടപെടാനാകില്ലെന്ന് ഡൽഹി ഹൈകോടതി. നിയന്ത്രണം ജനുവരി 15 വരെ തുടരാമെന്നും വാഹനനിയന്ത്രണത്തിനെതിരെയുള്ള ഹരജികൾ 15ന് പരിഗണിക്കുമെന്നും ഡൽഹി ഹൈകോടതി വ്യക്തമാക്കി.

വാഹന നിയന്ത്രണം സംബന്ധിച്ച് ലഭിച്ച വിവിധ പരാതികൾ പരിഗണിക്കുമ്പോഴാണ് ഹൈകോടതിയുടെ നിർദേശം. അതേസമയം പരാതിക്കാർ ഉന്നയിച്ച ചില കാര്യങ്ങൾ ഡൽഹി സർക്കാർ പരിഗണിക്കണമെന്നും ചീഫ് ജസ്റ്റിസ് ജി. രോഹിണി, ജസ്റ്റിസ് ജയന്ത് നാഥ് എന്നിവരടങ്ങിയ ബെഞ്ച് ആവശ്യപ്പെട്ടു.

വാഹനനിയന്ത്രണത്തിൻെറ ആദ്യഘട്ടം വൻ വിജയമാണെന്നാണ് ഡൽഹി സർക്കാർ അറിയിച്ചത്. ജനുവരി 15 വരെയുള്ള നിയന്ത്രണം മലിനീകരണത്തിൻെറ തോത് അറിയാനാണെന്ന് ഡൽഹി ഗതാഗത മന്ത്രി ഗോപാൽ റായ് പറഞ്ഞു. നിയന്ത്രണം കാരണം ട്രാഫിക് ജാമും കുറഞ്ഞു. മലിനീകരണം ഗണ്യമായി കുറക്കാൻ കഴിഞ്ഞുവെന്നും സർക്കാർ അറിയിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.