ആൾദൈവത്തെ അനുകരിച്ചതിന് ഹാസ്യതാരം അറസ്റ്റിൽ

ഫത്തേബാദ്: ദേരാ സച്ചാ സ്ഥാപകനായ ഗുരു ബാബ ഗുർമീത് റാം റഹീം സിങിനെ അനുകരിച്ച പ്രശസ്ത ഹാസ്യതാരം കികു ശർദ അറസ്റ്റിൽ. ഗുർമീത് സിങിന്‍റെ അനുയായികളുടെ മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ചാണ് അറസ്റ്റ്. കളേഴ്സ് ടി.വിയിലെ ജനപ്രിയ പരിപാടിയായ കോമഡി നൈറ്റ്സ് എന്ന പരിപാടിയിലാണ് കികു ശർദ ആൾദൈവത്തെ അനുകരിച്ചത്.

ഡിസംബർ 27നായിരുന്നു പരിപാടി പ്രക്ഷേപണം ചെയ്തത്. സംഭവം വിവാദമായതോടെ കികു മാപ്പ് പറഞ്ഞു. പരിപാടി ദൗർഭാഗ്യകരമായിപ്പോയെന്നും ആരെയെങ്കിലും വ്രണപ്പെടുത്തിയെങ്കിൽ മാപ്പ് ചോദിക്കുന്നുവെന്നും ജനുവരി ആദ്യവാരത്തിൽ തന്നെ കികു വ്യക്തമാക്കിയിരുന്നു. എന്നാൽ തങ്ങളുടെ ആത്മീയ ഗുരുവിനെ അപമാനിച്ച നടനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് അനുയായികൾ പ്രക്ഷോഭം നടത്തി വരികയായിരുന്നു.

ഹരിയാന കേന്ദ്രമായി പ്രവർത്തിക്കുന്ന പ്രമുഖ മതവിഭാഗമായ ദേരാ സച്ചാ സൗദയുടെ നേതാവായ ഗുർമീത് സിങിന് അഞ്ച് കോടി അനുയായികളുണ്ടെന്നാണ് അവകാശവാദം. വില പിടിപ്പുള്ള ആഭരണങ്ങൾ ധരിച്ചും മോട്ടോർ സൈക്കിളുകളിലും പ്രത്യക്ഷപ്പെടുന്ന ഗുരു ഗുർമീത് സിങ് രണ്ട് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.