ന്യൂഡൽഹി: സ്റ്റാർട്ട് അപ്പുകളുടെ പ്രവർത്തനം സുഗമമാക്കാൻ മാത്രമായിരിക്കും സർക്കാറിൻെറ ശ്രമമന്നെും ഇതിനായി പുതിയ നികുതി വ്യവസ്ഥ കൊണ്ടുവരുമെന്നും കേന്ദ്രധനമന്ത്രി അരുൺ ജെയ്റ്റ്ലി. ന്യൂഡൽഹി വിജ്ഞാൻ ഭവനിൽ സ്റ്റാർട് അപ് ഇന്ത്യ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സർക്കാർ ഉത്തരവുകളിലൂടെയും ബജറ്റിലൂടെയുമായിരിക്കും സ്റ്റാർട്ട് അപ്പുകളുടെ നികുതി വ്യവസ്ഥയിൽ മാറ്റം വരുത്തുകയെന്ന് ജെയ്റ്റ്ലി പറഞ്ഞു. ബാങ്കിങ് സംവിധാനവും സർക്കാറും സ്റ്റാർട്ട് അപ്പുകൾക്ക് എല്ലാ വിഭവങ്ങളും ഒരുക്കും. ഭാവിയിൽ സർക്കാർ ഇടപെടലിൽ നിന്ന് ഇവർക്ക് സമ്പൂർണ പ്രവർത്തന സ്വാതന്ത്ര്യം നൽകുമെന്നും ജെയ്റ്റലി പറഞ്ഞു. സ്റ്റാർട്ട് അപ്പുകളെ പ്രോത്സാഹിപ്പിക്കുന്നതിനായുള്ള കർമപദ്ധതി വൈകുന്നേരം പ്രധാനമന്ത്രി നരേന്ദ്രമോദി അവതരിപ്പിക്കും.
യുവ സംരഭകർക്ക് പ്രോത്സാഹനം നൽകുക, ആശയങ്ങൾ സംരംഭങ്ങളായി വികസിപ്പിക്കാൻ സഹായിക്കുന്ന ടെക്നോളജി പാർക്കുകൾ സ്ഥാപിക്കുക എന്നിവയാണ് സ്റ്റാർട്ട് അപ് ഇന്ത്യ പദ്ധതിയുടെ ലക്ഷ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.