ആളറിയാതെ ഉദ്യോഗസ്ഥന് കര്‍ണാടക മുഖ്യമന്ത്രിയുടെ ‘അടി’

ബംഗളൂരു: പൊതുപരിപാടിക്കിടെ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഉന്നത ഉദ്യോഗസ്ഥനു നേരെ കൈയുയര്‍ത്തുന്ന വിഡിയോ ദൃശ്യം വിവാദമായി. ബെല്ലാരി മുനിസിപ്പല്‍ കോളജ് ഗ്രൗണ്ടില്‍ വികസന പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്യാന്‍ മുഖ്യമന്ത്രിയത്തെിയപ്പോഴാണ് സംഭവം. ജനത്തിരക്കിനിടെ ബെല്ലാരി മുനിസിപ്പല്‍ കോര്‍പറേഷന്‍ കമീഷണര്‍ രമേശിനെതിരെ മുഖ്യമന്ത്രി കൈ ഉയര്‍ത്തുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ചാനലുകള്‍ ഇത് പുറത്തുവിട്ടതോടെ സംഭവം വിവാദമായി. മുഖ്യമന്ത്രിക്കും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും ഇടയില്‍ വഴി തടഞ്ഞതാണ് സംഭവത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ തിക്കിനും തിരക്കിനുമിടയില്‍ ജനങ്ങള്‍ മുഖ്യമന്ത്രിയുടെ കാലില്‍ ചവിട്ടുകയും ആളറിയാതെ മുഖ്യമന്ത്രി കൈ ഉയര്‍ത്തിയതാണെന്നും സിദ്ധരാമയ്യയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.
അതേസമയം, മുഖ്യമന്ത്രി തല്ലിയതായ ആരോപണം രമേശ് നിഷേധിച്ചു. മുഖ്യമന്ത്രി കൈ ഉയര്‍ത്തുന്നതായി ദൃശ്യങ്ങളില്‍ കാണുന്നത് വാസ്തവമാണ്, എന്നാല്‍ തന്നെ തല്ലിയിട്ടില്ളെന്നും രമേശ് വ്യക്തമാക്കി. സംഭവത്തില്‍ രമേശ് പരാതി നല്‍കിയിട്ടില്ല.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.