ന്യൂഡല്‍ഹി: രാജ്യത്തെ ഇസ്ലാമിക് സ്റ്റേറ്റ്് സ്വാധീനം ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് 13 സംസ്ഥാനങ്ങളിലെ രഹസ്യാന്വേഷണ ഏജന്‍സികളുടെയും അന്വേഷണ ഏജന്‍സികളുടെയും യോഗംവിളിച്ചു.
സോഷ്യല്‍ മീഡിയയിലൂടെ യുവാക്കളില്‍ ഐ.എസ്് സ്വാധീനം തടയാനുള്ള മാര്‍ഗം ചര്‍ച്ച ചെയ്തു.
കേരളം, തമിഴ്നാട്, കര്‍ണാടക, തെലങ്കാന, ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, ബിഹാര്‍, ഡല്‍ഹി, ജമ്മു-കശ്മീര്‍, അസം, പശ്ചിമബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലെ ഉന്നത ഉദ്യോഗസ്ഥര്‍ സംബന്ധിച്ചു. രഹസ്യാന്വേഷണ ഏജന്‍സികളുടെ കണക്കുപ്രകാരം 23 ഇന്ത്യക്കാരാണ് ഇതുവരെ ഐ.എസില്‍ ചേര്‍ന്നത്. ഇതില്‍ വിവിധ സംഭവങ്ങളില്‍ ആറുപേര്‍ കൊല്ലപ്പെട്ടു. ഓണ്‍ലൈനില്‍ ഐ.എസുമായി ബന്ധം പുലര്‍ത്തുന്ന 150 ഇന്ത്യക്കാര്‍ രഹസ്യാന്വേഷണ ഏജന്‍സികളുടെ നിരീക്ഷണത്തിലാണെന്നും വക്താവ് അറിയിച്ചു.
സോഷ്യല്‍ മീഡിയയുടെ ദുരുപയോഗം, യുവാക്കളെ ഭീകരവാദത്തിലേക്ക് ആകര്‍ഷിക്കുന്ന ഘടകം, അയല്‍രാജ്യങ്ങളിലെ ഐ.എസ് സ്വാധീനം, നിയമപരമായി ഇതിനെ നേരിടാനുള്ള വഴി എന്നിവയാണ് ചര്‍ച്ച ചെയ്തതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയ വക്താവ് പറഞ്ഞു.
കൂടാതെ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് ക്ഷേമപദ്ധതികള്‍ തുടങ്ങേണ്ടതിന്‍െറ ആവശ്യം, സോഷ്യല്‍ മീഡിയയില്‍ കൈക്കൊള്ളേണ്ട തന്ത്രങ്ങള്‍, വിവരസാങ്കേതിക വിദ്യയില്‍ സംസ്ഥാന പൊലീസ് സേനയുടെ ശേഷിവികസനം എന്നീ വിഷയങ്ങളും ചര്‍ച്ചയായി.
ഇന്ത്യയില്‍ ഐ.എസ് സ്വാധീനം പരിമിതമാണെന്നും മറ്റു രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ അപ്രസക്തമാണെന്നും ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് പറഞ്ഞു. വലിയൊരുവിഭാഗം, പ്രത്യേകിച്ച് മിക്ക മുസ്ലിം സംഘടനകളും ഐ.എസിനും ഭീകരതക്കുമെതിരെ രംഗത്തുവന്നിട്ടുണ്ടെന്നും സിങ്ങ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.