രോഹിതിന്‍റെ മരണം ആത്മഹത്യയല്ല, കൊലപാതകം: കെജ് രിവാൾ

ന്യൂഡൽഹി:  ഹൈദരാബാദ് സർവകലാശാല ദലിത് ഗവേഷക വിദ്യാർഥി ജീവനൊടുക്കിയ സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മാപ്പു പറയണമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ. ഇത് ആത്മഹത്യയല്ല, കൊലപാതകമാണെന്നും കെജ്‍രിവാൾ പറഞ്ഞു.

ഇത് ജനാധിപത്യത്തിന്‍റെയും സാമൂഹിക നീതിയുടെയും കൊലപാതകമാണ്. ആരോപണ വിധേയരായ മന്ത്രിയെ പുറത്താക്കി മോദി രാജ്യത്തോട് മാപ്പുപറയണമെന്നും കെജ്‍രിവാൾ ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു. ദലിതരെ സമൂഹത്തിൽ ഉയർത്തിക്കൊണ്ടുവരാൻ മോദി സർക്കാരിന് ഭരണഘടനാപരമായ ഉത്തരവാദിത്തം ഉണ്ട്. എന്നാൽ അദ്ദേഹത്തിന്‍റെ മന്ത്രി അഞ്ച് ദലിത് വിദ്യാർഥികളെ സസ്പെൻഡ് ചെയ്യുകയാണ്ടായതെന്നും കെജ് രിവാൾ കുറ്റപ്പെടുത്തി.

അതേ സമയം, കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി ഹൈദരാബാദ് സർവകലാശാലയിൽ ഇന്ന് സന്ദർശനം നടത്തും. എ.ഐ.സി.സി ജനറൽ സെക്രട്ടറി ദിഗ് വിജയ് സിങും രാഹുലിനെ അനുഗമിക്കും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.