പുതിയ രാഷ്ട്രീയ കക്ഷിയുമായി എസ്.പി. ഉദയകുമാര്‍


കോയമ്പത്തൂര്‍: കൂടങ്കുളം ആണവ വിരുദ്ധ ജനകീയ സമിതി നേതാവ് എസ്.പി. ഉദയകുമാര്‍ പുതിയ രാഷ്ട്രീയ കക്ഷി രൂപവത്കരിച്ചു. ‘പച്ചൈ തമിഴകം’ (ഗ്രീന്‍ തമിഴ്നാട്) എന്ന പ്രാദേശിക രാഷ്ട്രീയ കക്ഷിക്കാണ് രൂപം നല്‍കിയത്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ഥികളെ നിര്‍ത്തുമെന്നും അറിയിച്ചിട്ടുണ്ട്. പരിസ്ഥിതി ബോധവത്കരണവും പ്രകൃതിവിഭവ സംരക്ഷണവുമാണ് പാര്‍ട്ടിയുടെ ലക്ഷ്യം. പാര്‍ട്ടി പതാകയിലെ പച്ച കര്‍ഷകരെയും നീല മത്സ്യ തൊഴിലാളികളെയും വൃക്ഷം പരിസ്ഥിതിയെയുമാണ് സൂചിപ്പിക്കുന്നതെന്ന് ഉദയകുമാര്‍ പറയുന്നു. ഇപ്പോഴത്തെ നിലയില്‍ മറ്റു കക്ഷികളുമായി മുന്നണി ബന്ധമുണ്ടാക്കില്ല. 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥിയായി കന്യാകുമാരി മണ്ഡലത്തില്‍ മത്സരിച്ച് തോറ്റ ഉദയകുമാര്‍ പിന്നീട് എ.എ.പിയില്‍നിന്ന് രാജിവെക്കുകയായിരുന്നു. ആണവോര്‍ജത്തിന്‍െറ കാര്യത്തില്‍ പാര്‍ട്ടി നിലപാട് സ്വീകരിക്കാത്തതിലും നേതൃത്വം ഡല്‍ഹിയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലും പ്രതിഷേധിച്ചായിരുന്നു രാജി.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.