കെജ്രിവാളിനെ മഷിയഭിഷേകം നടത്തിയ യുവതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനു നേരെ മഷി എറിഞ്ഞ കേസില്‍ പ്രതിയായ  ഭാവന അറോറയെ ഡല്‍ഹി ഹൈകോടതി 14 ദിവസം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. കൂടുതല്‍ ചോദ്യംചെയ്യാന്‍ കസ്റ്റഡിയില്‍ വിട്ടുതരാന്‍ അന്വേഷണ സംഘം ആവശ്യപ്പെട്ടതനുസരിച്ചാണ്  ഭാവന അറോറയെ മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് സുനില്‍ കുമാര്‍ റിമാന്‍ഡ് ചെയ്തത്.
ഒറ്റ ഇരട്ട അക്ക വാഹന നിയന്ത്രണ പദ്ധതിയുടെ സമാപന ചടങ്ങിലാണ് യുവതി മഷിപ്രയോഗം നടത്തിയത്. ആം ആദ്മി സേനയുടെ അംഗമാണെന്ന് അവകാശപ്പെട്ട ഈ യുവതിയെ ടൗണ്‍ പൊലീസ് സ്റ്റേഷനില്‍ ചോദ്യംചെയ്തുവരുകയാണ്. സി.എന്‍.ജി കുംഭകോണത്തിന് തെളിവായി ഒരു സീഡി തന്‍െറ കൈവശമുണ്ടെന്ന് യുവതി അവകാശപ്പെട്ടിരുന്നു.
സെക്ഷന്‍ 186 പ്രകാരം പൊതു പ്രവര്‍ത്തകരെ പൊതു പരിപാടിയില്‍നിന്ന് തടയുക, സെക്ഷന്‍ 353 പ്രകാരം പൊതു പ്രവര്‍ത്തകന്‍െറ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തുക എന്നീ വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.