ന്യൂഡല്‍ഹി: അലീഗഢ്, ജാമിഅ മില്ലിയ കേന്ദ്രസര്‍വകലാശാലകളുടെ ന്യൂനപക്ഷ പദവി അപകടത്തില്‍. പദവി നഷ്ടപ്പെടുത്താന്‍ പാകത്തില്‍ മാനവശേഷി വികസന മന്ത്രാലയം കാരണം കണ്ടത്തെിക്കഴിഞ്ഞു. അലീഗഢിന്‍െറ ന്യൂനപക്ഷ പദവിക്കെതിരായ നിലപാട് കേന്ദ്രസര്‍ക്കാറിനു വേണ്ടി അറ്റോണി ജനറല്‍ സുപ്രീംകോടതിയില്‍ വ്യക്തമാക്കിയതിന്‍െറ തുടര്‍ച്ചയായാണ് നീക്കം.
സര്‍വകലാശാലകളുടെ ന്യൂനപക്ഷ പദവി എടുത്തുകളയുന്നതിന് കാരണം കണ്ടത്തെിയതിനെ പ്രശംസിച്ച് സാമൂഹിക നീതി-ശാക്തീകരണ മന്ത്രി തവര്‍ചന്ദ് ഗെഹ്ലോട്ട് മാനവശേഷി വികസനമന്ത്രി സ്മൃതി ഇറാനിക്ക് കത്തെഴുതിയിട്ടുണ്ട്. കേന്ദ്ര സര്‍വകലാശാലയാണെങ്കിലും രണ്ടിനും ന്യൂനപക്ഷ പദവിയില്ളെന്നാണ് മാനവശേഷി വികസന മന്ത്രാലയം വിശദീകരിച്ചത്.
ന്യൂനപക്ഷ പദവി അവകാശപ്പെട്ട് ഈ കലാശാലകള്‍ പട്ടികജാതി, പട്ടികവര്‍ഗ, ഒ.ബി.സി വിഭാഗങ്ങള്‍ക്ക് സംവരണം നിഷേധിച്ചു വരുകയാണെന്ന് സാമൂഹികനീതി മന്ത്രാലയം കത്തില്‍ കുറ്റപ്പെടുത്തി. എല്ലാവരെയും ഉള്‍ച്ചേര്‍ക്കുന്ന സമൂഹം എന്നതിലേക്കുള്ള നല്ല ചുവടാണ് മാനവശേഷി വികസന മന്ത്രാലയത്തിന്‍െറ നിലപാടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. പ്രധാനമന്ത്രിയുടെ ‘സബ്കേ സാഥ്, സബ്കാ വികാസ്’ എന്ന മുദ്രാവാക്യത്തിന് ഇണങ്ങുന്നതാണ് തീരുമാനമെന്നാണ് മറ്റൊരു പരാമര്‍ശം.
അലീഗഢിന്‍െറ ന്യൂനപക്ഷ പദവി പുന$സ്ഥാപിക്കുന്ന വിഷയം സുപ്രീംകോടതി പരിഗണനയിലാണ്. യു.പി.എ സര്‍ക്കാര്‍ സ്വീകരിച്ച നിലപാടില്‍നിന്ന് ഭിന്നമായി, അലീഗഢിന് ന്യൂനപക്ഷ പദവി നല്‍കുന്നതിനെ അനുകൂലിക്കുന്നില്ളെന്ന് അടുത്തയിടെയാണ് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചത്. മതനിരപേക്ഷ രാഷ്ട്രമെന്ന നിലയില്‍ ഭരണഘടനാതീതമായി കേന്ദ്രസര്‍ക്കാറിന് ന്യൂനപക്ഷ സ്ഥാപനം രൂപവത്കരിക്കാന്‍ കഴിയില്ളെന്ന നിലപാടാണ് അറ്റോണി ജനറല്‍ മുകുള്‍ റോത്തഗി കോടതിയില്‍ പറഞ്ഞത്. സാങ്കേതികമായി അലീഗഢ് ന്യൂനപക്ഷ സ്ഥാപനമല്ളെന്ന വിധത്തില്‍ 1967ല്‍ സുപ്രീംകോടതി വിധി പുറപ്പെടുവിച്ചിട്ടുണ്ടെന്നും ഇതേ തത്ത്വമാണ് ജാമിഅക്കും ബാധകമെന്നും എ.ജി വിശദീകരിച്ചു.
ജാമിഅ മതന്യൂനപക്ഷ സ്ഥാപനമാണെന്ന് പ്രഖ്യാപിച്ച ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപന കമീഷന്‍െറ 2011 ഫെബ്രുവരി 22ലെ ഉത്തരവിനെ മുന്‍ സര്‍ക്കാര്‍ പിന്തുണച്ചത് പിന്‍വലിക്കേണ്ടതാണെന്ന ഉപദേശം നിയമമന്ത്രാലയവും നല്‍കിയിട്ടുണ്ട്. കേന്ദ്ര നിയമം വഴി സ്ഥാപിച്ച, മുസ്ലിംകള്‍ സ്ഥാപിച്ചു നടത്തിക്കൊണ്ടു പോവുന്നതല്ലാത്ത സര്‍വകലാശാലയാണിതെന്ന് നിയമമന്ത്രാലയം വിശദീകരിക്കുന്നു. സര്‍ക്കാര്‍ പണംകൊണ്ട് പ്രവര്‍ത്തിക്കുന്നവ ന്യൂനപക്ഷ സ്ഥാപനമാവില്ല.
2011ലെ ഉത്തരവിനെ തുടര്‍ന്നാണ് പട്ടികജാതി, വര്‍ഗ, ഒ.ബി.സി വിദ്യാര്‍ഥികള്‍ക്കുള്ള സംവരണം സര്‍വകലാശാല നിര്‍ത്തിയത്. ഓരോ കോഴ്സിലും ആകെയുള്ളതില്‍ പകുതി സീറ്റ് മുസ്ലിംകള്‍ക്കായി നീക്കിവെക്കുകയും ചെയ്യുന്നു. ഇത് നേരത്തേ ഡല്‍ഹി ഹൈകോടതിയില്‍ ചോദ്യംചെയ്യപ്പെട്ടതാണ്. ദേശീയ കമീഷന്‍െറ ഉത്തരവ് സര്‍ക്കാര്‍ മാനിക്കുന്നുവെന്ന് അന്ന് മാനവശേഷി വികസന മന്ത്രിയായിരുന്ന കപില്‍ സിബല്‍ കോടതിയില്‍ സത്യവാങ്മൂലം നല്‍കുകയും ചെയ്തു.
അലീഗഢ്, ജാമിഅ സര്‍വകലാശാലകളുടെ ന്യൂനപക്ഷ പദവി ഇല്ലാതാക്കാനുള്ള നീക്കത്തില്‍ കോണ്‍ഗ്രസും ജനതാദള്‍-യുവും എതിര്‍പ്പുയര്‍ത്തി. യു.പി തെരഞ്ഞെടുപ്പ് അടുത്ത വര്‍ഷം നടക്കാനിരിക്കേ, വോട്ട് ധ്രുവീകരണമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് ജനതാദള്‍-യു കുറ്റപ്പെടുത്തി. ഇന്ത്യ റിപ്പബ്ളിക്കാവുന്നതിനു മുമ്പ് തുടങ്ങിയ സ്ഥാപനമാണ് അലീഗഢെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി കെ.സി. ത്യാഗി ചൂണ്ടിക്കാട്ടി.
ന്യൂനപക്ഷ പദവി എടുത്തുകളയരുതെന്നും, നിലവിലെ സ്ഥിതി തുടരണമെന്നും കോണ്‍ഗ്രസ് അഭിപ്രായപ്പെട്ടു. രണ്ടു സര്‍വകലാശാലകളും രൂപവത്കരിക്കുന്നതിന് കൊണ്ടുവന്ന നിയമം ഭേദഗതി ചെയ്ത് ന്യൂനപക്ഷ സ്ഥാപനമായി തുടരാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് ജംഇയത് ഉലമായെ ഹിന്ദ് ജനറല്‍ സെക്രട്ടറി മൗലാന മഹ്മൂദ് മദനി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.