രോഹിത് വെമുലയുടെ ആത്മഹത്യാ കുറിപ്പിലെ തിരുത്ത്; ദുരൂഹത നീങ്ങുന്നില്ല

ഹൈദരാബാദ്:  ഹൈദരാബാദ് യൂണിവേഴ്സിറ്റിയിലെ ഗവേഷക വിദ്യാര്‍ഥി രോഹിത് വെമുലയുടെ ആത്മഹത്യക്കുറിപ്പിലെ തിരുത്തിനെക്കുറിച്ചുള്ള ദുരൂഹത തുടരുന്നു. കത്ത് തിരുത്തിയത് രോഹിത് തന്നെയാണോ അതോ മറ്റാരെങ്കിലുമാണോ എന്നതാണ് വിദഗ്ധര്‍   അന്വേഷിക്കുന്നത്. ഹൈദരാബാദ് യൂണിവേഴ്സിറ്റിയില്‍ രോഹിത് തൂങ്ങി മരിച്ച സ്ഥലത്തു നിന്നാണ് കത്ത് കണ്ടെടുത്തിരുന്നത്. അന്നു തന്നെ അത് ഫോറന്‍സിക് പരിശോധനക്ക് അയക്കുകയും ചെയ്തിരുന്നു.

തിരുത്തിയ വരികള്‍ക്കു ശേഷം ബ്രായ്ക്കറ്റില്‍ താന്‍ തന്നെയാണ്  വാക്കുകള്‍ തിരുത്തിയത് എന്നെഴുതി രാഹലിന്‍റെ ഒപ്പും രേഖപ്പെടുത്തിയിരുന്നു. അതുകൊണ്ടുതന്നെ തിരുത്തിയത് രാഹുലാണെന്നുള്ള സാധ്യതയിലേക്കാണ്  വിരല്‍ ചൂണ്ടുന്നത്.
 
അതേ സമയം നിജസ്ഥിതി അറിയാന്‍ കത്ത് ഫോറന്‍സിക് പരശോധനക്ക് അയച്ചിരിക്കുകയാണെന്നും ഏതാനും ദിവസങ്ങള്‍ക്കകം  സത്യാവസ്ഥ അറിയാന്‍ കഴിയുമെന്നും പോലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് പി.ടി.ഐ റിപോര്‍ട്ട് ചെയ്യുന്നു. തിരുത്തിയ വാക്കുകള്‍ അംബേദ്കര്‍ സ്റ്റുഡന്‍സ് അസോസിയേഷനെ കുറിച്ചുള്ളതാണെന്നും ഊഹാപോഹങ്ങള്‍ പ്രചരിക്കുന്നുണ്ട്.  


കഴിഞ്ഞ ഞായറാഴ്ച്ചയാണ് ഹൈദരാബാദ് യൂണിവേഴ്സിറ്റിയില്‍ ഗവേഷക വിദ്യാര്‍ത്ഥിയായ രോഹിതിനെ  ഹോസ്റ്റല്‍ മുറിയില്‍ ആത്മഹത്യ ചെയ്ത  നിലയില്‍ കണ്ടെത്തിയത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.