കൂടംകുളം നിലയത്തെ സതേൺ ഗ്രിഡുമായി വീണ്ടും ബന്ധിപ്പിക്കും

ചെന്നൈ: അഞ്ച് ദിവസത്തിനുള്ളിൽ കൂടംകുളം ആണവ നിലയത്തെ സതേൺ ഗ്രിഡുമായി ബന്ധിക്കുമെന്ന് ന്യൂക്ലിയർ പവർ കോർപറേഷൻ ഒാഫ് ഇന്ത്യ (എൻ.പി.സി.ഐ.എൽ) അറിയിച്ചു. കൂടംകുളം അണവോർജ പദ്ധതി (കെ.എൻ.പി.പി) സൈറ്റ് ഡയറക്ടർ ആർ.എസ് സുന്ദറാണ് ഇക്കാര്യം അറിയിച്ചത്.

ഏഴു മാസം മുമ്പ് വാർഷിക അറ്റകുറ്റപണികൾക്കായി അടച്ച 1000 മെഗാവാട്ട് യൂനിറ്റിൽ അണു വിഘടനം നടത്തിയുള്ള വൈദ്യുതി ഉൽപാദനം ജനുവരി 21നാണ് പുനരാരംഭിച്ചത്. ജനുവരി 24നായിരിക്കും ഗ്രിഡുമായി ആണവ നിലയത്തെ ബന്ധിപ്പിക്കുകയെന്ന് പവർ സിസ്റ്റം ഒാപറേഷൻ കോർപറേഷൻ ലിമിറ്റഡ് വ്യക്തമാക്കി.

2013 ജൂലൈയിലാണ് കൂടംകുളം ആണവ നിലയത്തിലെ ആദ്യ യൂനിറ്റിൽ വൈദ്യുതി ഉൽപാദനം ആരംഭിച്ചത്. ഒക്ടോബറിൽ സതേൺ ഗ്രിഡുമായി ബന്ധിപ്പിച്ചു. 2014 ഡിസംബർ 31ന് വാണിജ്യ അടിസ്ഥാനത്തിൽ വൈദ്യുതി ഉൽപാദനം തുടങ്ങിയതോടെ യൂനിറ്റ് തകരാറിലായി. 2015 ജൂണിൽ ഇന്ധനം നിറക്കുന്നതിനും അറ്റകുറ്റപണികൾക്കുമായി 60 ദിവസത്തേക്ക് ഉൽപാദനം നിർത്തിവെച്ചു.

പൂർണ തോതിൽ ഉൽപാദനം ആരംഭിച്ചു കഴിഞ്ഞാൽ തമിഴ്നാട്-562.5 മെഗാവാട്ട്, പുതുച്ചേരി-33.5 മെഗാവാട്ട്, കേരള-133 മെഗാവാട്ട്, കർണാടക-221 മെഗാവാട്ട്, ആന്ധ്രപ്രദേശ്-50 മെഗാവാട്ട് വൈദ്യുതി വിഹിതം ലഭിക്കും.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.