ഹൈദരാബാദ്: ആന്ധ്രപ്രദേശില്‍ വീണ്ടും വിദ്യാര്‍ഥിയുടെ ആത്മഹത്യ. ആന്ധ്രയിലെ വിജയവാഡ സ്വദേശിയായ എഞ്ചിനീയറിങ് വിദ്യാര്‍ഥിയെ ശനിയാഴ്ച്ച രാവിലെയാണ് വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്തെിയത്. നോവാ എഞ്ചിനീയറിങ് കോളജിലെ നാലാം വര്‍ഷ വിദ്യാര്‍ഥിയായ പുവാലാ പ്രേം കുമാര്‍ എന്ന 22കാരനാണ് മരിച്ചത്. ആത്മഹത്യാ കുറിപ്പൊന്നും കണ്ടെടുത്തിട്ടില്ല.
പഠനത്തില്‍ ശ്രദ്ധിക്കാന്‍ കഴിയാതിരുന്നതിനെ തുടര്‍ന്ന് മൂന്ന് വര്‍ഷമായി പരീക്ഷ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല എന്നത് വിദ്യാര്‍ഥിയെ നിരാശയിലാക്കിയിരുന്നു. കിഴക്കന്‍ ഗോദാവരി ജില്ലയിലെ താഴ്ന്ന ജാതിയായ മഡിക വിഭാഗത്തില്‍ പെട്ടയാളാണ് മരിച്ച പ്രേംകുമാര്‍. അമ്മയും അച്ഛനും മരിച്ചതു മുതല്‍ ഇദ്ദേഹം തനിച്ചാണ് താമസിച്ചിരുന്നത്.
കഴിഞ്ഞയാഴ്ച്ച ഹൈദരാബാദ് സര്‍വകലാശാല വിദ്യാര്‍ഥിയായ രോഹിത് വെമുല ഹോസ്റ്റല്‍ മുറിയില്‍ ആത്ഹത്യ ചെയ്ത സംഭവം രാജ്യവ്യപകമായ പ്രതിഷേധത്തിന് വഴിവെച്ചിരുന്നു. തന്നെ മര്‍ദിച്ചുവെന്ന് ആരോപിച്ച് ബി.ജെ.പി വിദ്യാര്‍ഥി സംഘടനയായ എ.ബി.വി.പിയുടെ നേതാവ് പരാതി ഉന്നയിച്ചതിനെ തുടര്‍ന്ന് രോഹിതിനെ സര്‍വകലാശാലയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു. ഇത് രോഹിതിന്‍്റെ ആത്മഹത്യയില്‍ കലാശിച്ചു. എന്നാല്‍, ദലിതനായ രോഹിതിനെ സാമൂഹികമായി ഒറ്റപ്പെടുത്താനുള്ള നീക്കമായിരുന്നു അധികൃതരുടെ പിന്നിലെന്നാണ് മറ്റു വിദ്യാര്‍ഥികള്‍ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.