പനാജി: ഗോദ്സെയെക്കുറിച്ചുള്ള പുസ്തകം ഗാന്ധിജിയുടെ രക്തസാക്ഷിത്വദിനത്തില്‍ പ്രകാശനം ചെയ്യാനുള്ള ശ്രമം പ്രതിഷേധത്തെ തുടര്‍ന്ന് ഗോവ സര്‍ക്കാര്‍ തടഞ്ഞു.അനൂപ് സര്‍ദേശായിയുടെ ‘നാഥുറാം ഗോദ്സെ ഒരു ഘാതകന്‍െറ കഥ’ എന്ന പുസ്തകത്തിന്‍െറ പ്രകാശനമാണ് തടഞ്ഞത്. പ്രകാശനം രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വഴിവെക്കുമെന്നതിനാലാണ് ബി.ജെ.പി സര്‍ക്കാര്‍ നടപടി. ഗോവയിലെ മുന്‍ ഇലക്ഷന്‍ കമീഷണര്‍ പ്രഭാകര്‍ ടിമ്പിള്‍ പുസ്തക പ്രകാശനത്തിന് അനുമതി നല്‍കാനുള്ള സര്‍ക്കാര്‍ നീക്കത്തെ ‘ദേശദ്രോഹപരം’ എന്ന് വിശേഷിപ്പിച്ചിരുന്നു. എന്നാല്‍, പ്രകാശനച്ചടങ്ങിന് ഈ ദിവസം തിരഞ്ഞെടുത്തതില്‍ അസ്വാഭാവികമായി ഒന്നുമില്ല എന്നാണ് പ്രകാശനച്ചടങ്ങിന്‍െറ വേദിയായ രവീന്ദ്ര ഭവന്‍െറ ചെയര്‍മാനും ബി.ജെ.പി നേതാവുമായ ദാമോദര്‍ നായിക് പറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.