ന്യൂഡൽഹി: ഹൈദരാബാദ് യൂണിവേഴ്സിറ്റിയിലെ വിദ്യാർഥി രോഹിത് വെമുലയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പ്രതിഷേധം നടക്കുന്നതിനിടെ വിവാദ പ്രസ്താവനയുമായി കേന്ദ്രമന്ത്രി സുഷമ സ്വരാജ്. രോഹിത് വെമുല ദലിത് വിഭാഗക്കാരനല്ലെന്ന് സുഷമ സ്വരാജ് പറഞ്ഞു.
'എൻെറ അറിവുപ്രകാരം രോഹിത് വെമുല ദലിത് വിഭാഗത്തിൽ ഉൾപ്പെട്ട ആളല്ല. രോഹിത് ദലിത് വിദ്യാർഥിയാണെന്ന് ചിലരുടെ അവകാശവാദമാണ്. ഈ അവകാശവാദം അടിസ്ഥാനരഹിതമാണ്' -സുഷമ മഹാരാഷ്ട്രയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. രോഹിത്തിൻെറ മരണത്തിന് ഉത്തരവാദി എൻ.ഡി.എ സർക്കാറാണെന്ന് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി ഇന്നലെ പറഞ്ഞിരുന്നു. ഹൈദരാബാദ് സർവകലാശാലയിൽ വിദ്യാർഥികൾ നടത്തുന്ന നിരാഹാരത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു രാഹുൽ. വെള്ളിയാഴ്ച അര്‍ധരാത്രി കാമ്പസിലെത്തിയ രാഹുല്‍ ശനിയാഴ്ച വൈകീട്ട് ആറുവരെ നിരാഹാരം തുടര്‍ന്നു.
അതേസമയം, ഹോസ്റ്റലിൽ നിന്ന് പുറത്താക്കിയത് മാത്രമായിരിക്കില്ല രോഹിത് വെമുല ആത്മഹത്യ ചെയ്യാൻ കാരണമെന്ന് ബി.ജെ.പി ജനറൽ സെക്രട്ടറി കൈലാശ് വിജയവാർഗിയ പറഞ്ഞു. രോഹിത്തിൻെറ മരണം നിർഭാഗ്യകരമാണ്. ധീരനായ യുവാവായിരുന്നു രോഹിത്. അതുകൊണ്ടുതന്നെ ഹോസ്റ്റലിൽ നിന്ന് പുറത്താക്കിയതുപോലുള്ള ചെറിയ കാരണങ്ങൾക്ക് രോഹിത് ആത്മഹത്യ ചെയ്യുമെന്ന് തോന്നുന്നില്ല. ഇപ്പോൾ സമരം ചെയ്യുന്നവരാണ് രോഹിതിൻെറ മരണത്തിന് ഉത്തരവാദികളെന്നും ബി.ജെ.പി നേതാവ് ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.