ഗുൽബർഗ്​ കൂട്ട​ക്കൊലയിൽ ശിക്ഷ പ്രഖ്യാപിക്കുന്നത്​​ മാറ്റിവെച്ചു

ന്യൂഡൽഹി:മുൻ കോൺഗ്രസ് എം.പി ഇഹ്സാൻ ജാഫരി അടക്കം 69 പേർ കൊല്ലപ്പെട്ട ഗുൽബർഗ് സൊസൈറ്റി കൂട്ടക്കൊലയിൽ ശിക്ഷ വിധിക്കുന്നത് കോടതി മാറ്റിവെച്ചു. അഹമ്മദാബാദിലെ പ്രത്യേക കോടതിയാണ് വിധി പ്രസ്താവിക്കുന്നത് മാറ്റി വെച്ചത്. ഇരുഭാഗത്തിന്‍റെയും വാദം കേട്ട ശേഷം വിധി പ്രസ്താവിക്കാൻ കൂടുതൽ സമയം വേണമെന്ന് കോടതി ആവശ്യപ്പെടുകയായിരുന്നു. പതിനാല് വര്‍ഷത്തെ നിയമ നടപടികള്‍ക്ക് ശേഷം ഇക്കഴിഞ്ഞ വ്യാഴാഴ്ച കോടതി 24 പ്രതികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നു.

ബി.ജെ.പി നേതാവ് ബിബിന്‍ പട്ടേല്‍ ഉള്‍പ്പെടെ 36 പേരെ വെറുതെ വിട്ട കോടതി പതിമൂന്ന് പേര്‍ക്കെതിരെ കൊലപാതക കുറ്റം ചുമത്തുകയും ചെയ്തിരുന്നു. ഗുല്‍ബര്‍ഗ് സൊസൈറ്റിയില്‍ താമസിക്കുന്നവരെ കൊലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ മുന്‍കൂട്ടി തയ്യാറാക്കിയ ഗൂഢാലോചനയുടെ ഭാഗമായാണ് കലാപം നടന്നതെന്നാണ് വിചാരണാ വേളയില്‍ ഇരകളുടെ അഭിഭാഷകര്‍ വാദിച്ചത്. എന്നാല്‍ ഇത് ആസൂത്രിതമല്ലെന്നും സ്വയം സംഘടിച്ചെത്തിയ 1,500 ഓളം ആളുകള്‍ കലാപം നടത്തുകയായിരുന്നെന്നുമാണ് പ്രതിഭാഗത്തിന്റെ വാദം. 2002ൽ ഗുജറാത്ത് കലാപത്തിനിടെയാണ് ഗുൽബർഗ് സൊസൈറ്റിയിൽ കൂട്ടക്കൊല നടന്നത്. ഫെബ്രുവരി 28 ന് സംഘപരിവാറിന് കീഴിൽ ആയിരത്തോളം പ്രവർത്തകർ അക്രമം അഴിച്ച് വിടുകയായിരുന്നു.  വിധി പ്രസ്താവത്തിെൻറ തീയതി കോടതി പിന്നീട് അറിയിക്കും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.