പുതുച്ചേരി മുഖ്യമന്ത്രിയായി വി.നാരായണ സ്വാമി അധികാരമേറ്റു

പുതുച്ചേരി:പുതുച്ചേരിയില്‍ വി നാരായണസ്വാമി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു. മുന്‍കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ നാരായണസ്വാമി നേതൃത്വം നല്‍കുന്ന ആറംഗ മന്ത്രിസഭയും സത്യപ്രതിജ്ഞ ചെയ്തു. ബീച്ച് റോഡിലെ ഗാന്ധി മൈതാനത്ത് നടന്ന ചടങ്ങില്‍ ലഫ്. ഗവര്‍ണര്‍ കിരണ്‍ബേദി സത്യവാചകം ചൊല്ലിക്കൊടുത്തു. കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കള്‍ ചടങ്ങില്‍ പങ്കെടുത്തു.

 മുന്‍ കേന്ദ്രമന്ത്രി നാരായണസ്വാമിയെ മുഖ്യമന്ത്രിയായി നിയമിച്ച് രാഷ്ട്രപതി നേരത്തെ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. പുതുച്ചേരി പി.സി.സി അധ്യക്ഷന്‍ എ. നമശിവായം, മുന്‍ മന്ത്രിമാരായ എം. കന്തസാമി, എം.ഒ.എച്ച്.എഫ് ഷാജഹാന്‍, ആര്‍. കമല കണ്ണന്‍, മല്ലാടി കൃഷ്ണ റാവു എന്നിവരാണ് മന്ത്രിസഭയിലെ അംഗങ്ങള്‍. 30 അംഗ നിയമസഭയില്‍ രണ്ട് ഡി.എം.കെ അംഗങ്ങളുടേതടക്കം 17 എം.എല്‍.എമാരുടെ പിന്തുണയോടെയാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപവത്കരിച്ചത്.
  

  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.