അഗര്‍ത്തല:ത്രിപുരയില്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് തിരിച്ചടി നല്‍കി ആറ് എംഎല്‍എ മാര്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഇതോടെ നിയമസഭയില്‍ മുഖ്യപ്രതിപക്ഷ സ്ഥാനം കോണ്‍ഗ്രസിന് നഷ്ടമായി. തൃണമൂല്‍ കോണ്‍ഗ്രസ് ആയിരിക്കും ഇനി പ്രതിപക്ഷ സ്ഥാനം വഹിക്കുക. സര്‍ക്കാരിനെതിരെ പോരാടുന്നതിന് വേണ്ടിയാണ് പാര്‍ട്ടി വിടുന്നതെന്ന് എംഎല്‍എമാര്‍ വ്യക്തമാക്കി. പാര്‍ട്ടി വിട്ട എംഎല്‍എമാര്‍ സ്പീക്കര്‍ രാമേന്ദ്ര കെ നാഥിന് രാജിക്കത്ത് കൈമാറി.
സുധീപ് റോയ് ബര്‍മന്‍, ആശിശ് കുമാര്‍ സാഹ, ദിലീപ് സര്‍ക്കാര്‍, പരന്‍ജിത് സിംഗ് റോയ്, ദിബാ ചന്ദ്ര ഹര്‍ഗ്വാള്‍, ബിശ്വ ബന്ധു സെന്‍ എന്നിവരാണ് കോണ്‍ഗ്രസ് വിട്ടത്. 60 അംഗ ത്രിപുര നിയമസഭയില്‍ കോണ്‍ഗ്രസിന് പത്ത് അംഗങ്ങളാണ് ഉണ്ടായിരുന്നത്. തൃണമൂലിന് നിലവില്‍ അംഗങ്ങളൊന്നും ഉണ്ടായിരുന്നില്ളെങ്കിലും പുതിയ സംഭവത്തോടെ തൃണമൂലിന് ആറ് എം.എല്‍.എമാരെ ലഭിക്കുകയും ചെയ്തു.
ഹിമാചല്‍ പ്രദേശില്‍ ഭരണം നഷ്ടപ്പെട്ട കോണ്‍ഗ്രസ് ഉത്തരാഖണ്ഡില്‍ കഷ്ടിച്ചാണ് ഭരണം നിലനിര്‍ത്തിയത്. എംഎല്‍എമാരുടെ കൂറുമാറ്റം അടുത്തിടെ പലസംസ്ഥാനങ്ങളിലും കോണ്‍ഗ്രസിന് തിരിച്ചടി നല്‍കിയിരുന്നു. അടുത്തിടെ തെരഞ്ഞെടുപ്പ് കഴിഞ്ഞ പശ്ചിമ ബംഗാളിലെ എം.എല്‍.എമാരില്‍ നിന്ന് പാര്‍ട്ടി വിടില്ലന്നെ് കോണ്‍ഗ്രസ് എഴുതി വാങ്ങിയത് വിവാദമായിരുന്നു. കൂറുമാറ്റം തടയുന്നതിന്‍്റെ ഭാഗമായിട്ടാണ് ഇത് ചെയ്തതെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.