പരീക്ഷയില്‍ കൃത്രിമം: ‘റാങ്ക് ജേതാക്കള്‍’ക്ക് എതിരെ എഫ്.ഐ.ആര്‍


പട്ന: ബിഹാര്‍ സ്കൂള്‍ എക്സാമിനേഷന്‍ ബോര്‍ഡ് (ബി.എസ്.ഇ.ബി) നടത്തിയ പ്ളസ് ടു വാര്‍ഷിക പരീക്ഷയില്‍ കൃത്രിമം കാണിച്ച് റാങ്ക് നേടിയ നാലു വിദ്യാര്‍ഥികളടക്കം ഏഴുപേരെ പ്രതിചേര്‍ത്ത് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. കഴിഞ്ഞ ദിവസം സെക്കന്‍ഡറി വിദ്യാഭ്യാസ ഡയറക്ടര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. മൂന്ന് കോളജ് അധികാരികള്‍ക്ക് പുറമെ, നേരത്തെ ആര്‍ട്സ്, സയന്‍സ് വിഭാഗങ്ങളില്‍ റാങ്ക് നേടിയ റുബി റായി, ശാലിനി റായി, സൗരവ് ശ്രേഷ്ഠ്, രാഹുല്‍ കുമാര്‍ എന്നിവര്‍ക്കെതിരെയാണ് എഫ്.ഐ.ആര്‍.

ബി.എസ്.ഇ.ബി നടത്തിയ പരീക്ഷയില്‍ റാങ്ക് ജേതാക്കളായി പ്രഖ്യാപിച്ചവരുടെ പഠനനിലവാരം സംബന്ധിച്ച് ആക്ഷേപം ഉയര്‍ന്നതിനെ തുടര്‍ന്ന് ഇവര്‍ക്കായി പുന$പരീക്ഷ നടത്തി. പരീക്ഷയില്‍ റാങ്ക് ജേതാക്കളായ രണ്ടുപേര്‍ തോറ്റതോടെയാണ് കൃത്രിമം ബോധ്യപ്പെട്ടത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.