ന്യൂഡല്‍ഹി: വന്യമൃഗങ്ങളെ കൊല്ലാന്‍ സംസ്ഥാനങ്ങള്‍ക്ക് അനുമതി നല്‍കിയ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിനെതിരെ വനിതാ ശിശുസംരക്ഷണ മന്ത്രി മനേക ഗാന്ധി. പരിസ്ഥിതി വകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കറുടെ കീഴിലുള്ള വകുപ്പ് മൃഗങ്ങളെ കൊല്ലാന്‍ ആര്‍ത്തി കാണിക്കുന്നതെന്തിനാണെന്ന് മനസിലാക്കാന്‍ കഴിയുന്നില്ളെന്ന് മനേക പ്രതികരിച്ചു.
ആന, കുരങ്ങ്, കാട്ടുപോത്ത്, കാട്ടുപന്നി പോലുള്ള മൃഗങ്ങളെ കൊന്നൊടുക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അനുമതി നല്‍കികൊണ്ട് കത്തയച്ച പരിസ്ഥിതി മന്ത്രാലയത്തിന്‍്റെ നടപടിക്കെതിരെയാണ് മനേക രംഗത്തത്തെിയത്.
പശ്ചിമ ബംഗാള്‍ ആനകളെയും, ഹിമാചല്‍ പ്രദേശ് കുരങ്ങുകളെയും ഗോവ മയിലുകളെയും കൊല്ലാനുള്ള അനുമതിക്ക് വേണ്ടിയാണ് അപേക്ഷ നല്‍കിയിരുന്നത്. കൃഷിനാശമുണ്ടാക്കുന്ന 50 മൃഗങ്ങളെവരെ കൊല്ലാന്‍ അനുമതി ലഭിച്ചപ്പോള്‍ മഹാരാഷ്ട്രയിലെ ചന്ദ്രപുരില്‍ 53 കാട്ടുപന്നികളെയാണ് കൊലപ്പെടുത്തിയത്. തങ്ങള്‍ക്ക് മൃഗങ്ങളെ കൊന്നൊടുക്കാന്‍ കഴിയില്ളെന്ന് വന്യജീവി സംരക്ഷണ വകുപ്പ് പറയുന്നു. എന്നാല്‍ ജാവേദ്കറിനു കീഴിലുള്ള വകുപ്പ് വന്യമൃഗങ്ങളെ കൊല്ലാന്‍ തിടുക്കം കാണിക്കുന്നത് എന്തിനാണെന്ന് അവര്‍ ചോദിച്ചു.
കൃഷിനാശമുണ്ടാക്കുന്ന മൃഗങ്ങളെ കൊല്ലാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് കര്‍ഷകര്‍ നല്‍കിയ പരാതി പരിഗണിച്ച് സംസ്ഥാനങ്ങളുടെ അപേക്ഷ പ്രകാരമാണ് അനുമതി നല്‍കിയതെന്ന് ജാവേദ്കര്‍ പ്രതികരിച്ചു. 2015 ഡിസംബറിലാണ് ജനങ്ങളുടെ ജീവനോ കൃഷിനാശത്തിനോ കാരണമാകുന്ന വന്യമൃഗങ്ങളെ കൊല്ലാമെന്ന മെമോറാന്‍ഡം പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.