റമദാനില്‍ കല്‍ത്തുറുങ്കിലും വിലങ്ങില്ലാത്ത സാഹോദര്യം

ന്യൂഡല്‍ഹി: ഏതാനും വര്‍ഷം മുമ്പ് വര്‍ഗീയകലാപത്തില്‍ കത്തിയെരിഞ്ഞ മുസഫര്‍ നഗറിലെ ജയിലില്‍ റമദാനെ സാഹോദര്യത്തിന്‍െറ ആഘോഷമായി കൊണ്ടാടുകയാണ് അന്തേവാസികള്‍. ജില്ലാ ജയിലില്‍ 1150 മുസ്ലിം തടവുകാര്‍ നോമ്പെടുക്കുന്നു. കൊടുംവേനല്‍കാലത്ത് വ്രതമനുഷ്ഠിക്കുന്ന അവരോട് ഐക്യപ്പെട്ട് ആദ്യദിവസം 65 ഹിന്ദു തടവുകാരും നോമ്പനുഷ്ഠിച്ചു.
ഇത് വ്യക്തിപരമായ തീരുമാനമാണെന്നും അധികൃതരുടെയോ സഹതടവുകാരുടെയോ പ്രേരണ ഇതിനില്ളെന്നുമാണ് നോമ്പ് പിടിച്ച വനിതാ അന്തേവാസികളിലൊരാള്‍ പറയുന്നത്. എല്ലാ മതങ്ങളെക്കുറിച്ചും അറിയാനും നന്മ പിന്‍പറ്റാനും ശ്രമിക്കുന്നതിന്‍െറ ഭാഗമായാണ് നോമ്പെടുത്തതെന്നാണ് അവരുടെ പക്ഷം. അത്താഴത്തിനും നോമ്പുതുറക്കുമുള്ള സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് ജില്ലാ ജയിലര്‍ സതീഷ് ത്രിപാഠി പറഞ്ഞു.  തന്‍െറ സര്‍വിസ് കാലയളവിലെ ഏറ്റവും ശാന്തവും ഐക്യം നിറഞ്ഞതുമായ ജയിലാണ് ഇപ്പോള്‍ മുസഫര്‍ നഗറിലേതെന്ന് ജയില്‍ ഇന്‍ ചാര്‍ജ് രാകേഷ് സിങ് കൂട്ടിച്ചേര്‍ക്കുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.