കര്‍ണാടക പൊലീസ് വെബ്സൈറ്റിനുനേരെ സൈബര്‍ ആക്രമണം



ബംഗളൂരു: കര്‍ണാടക പൊലീസിന്‍െറ ഒൗദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തു. പാക് സൈബര്‍ ആക്രമണസംഘമാണ് ഇതിനുപിന്നിലെന്ന് സംശയിക്കുന്നു. സൈബര്‍ ആക്രമണ വിവരം മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരാണ് പുറത്തുവിട്ടത്. മിനിറ്റുകള്‍ക്കകം പൊലീസിലെ സൈബര്‍ സംഘം വൈബ്സൈറ്റ് പുന$സ്ഥാപിച്ചു. വെള്ളിയാഴ്ച രാവിലെയാണ് സംഭവം. പാക് സൈബര്‍ ആക്രമണസംഘമാണെന്നു പരിചയപ്പെടുത്തുന്ന പോസ്റ്റുകളും പാകിസ്താന്‍െറ വലിയ പതാകയുമാണ് ഹാക്ക് ചെയ്തതിനുശേഷം ഹോം പേജിലുണ്ടായിരുന്നത്. നിങ്ങളുടെ സുരക്ഷാ സംവിധാനത്തില്‍ ലജ്ജിക്കുന്നുവെന്നും സംഘം പോസ്റ്റ് ചെയ്തു.
സര്‍ക്കാറിനും പൊലീസ് വകുപ്പിനും സംഭവം ഏറെ നാണക്കേടുണ്ടാക്കി. ഹാക്കര്‍മാരുടെ ഐ.പി അഡ്രസ് കണ്ടത്തെുന്നതിനുള്ള അന്വേഷണത്തിലാണ് പൊലീസെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.
കേരള സര്‍ക്കാറിന്‍െറ ഒൗദ്യോഗിക വെബ്സൈറ്റും കഴിഞ്ഞവര്‍ഷം പാക് സൈബര്‍ സംഘം തകര്‍ത്തിരുന്നു.
ഇന്ത്യയുടെ പതാക കത്തിക്കുന്ന ചിത്രത്തോടൊപ്പം സുരക്ഷ എന്നു പറയുന്നത് വെറും കെട്ടുകഥയാണെന്ന് പറയുന്ന വാചകങ്ങളും സംഘം പോസ്റ്റ് ചെയ്തിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.