ന്യൂഡല്‍ഹി: ഇന്ത്യന്‍ അല്‍ഖാഇദക്ക് രൂപംനല്‍കാന്‍ യുവാക്കളെ റിക്രൂട്ട് ചെയ്തെന്നും ഗൂഢാലോചന നടത്തിയെന്നും ആരോപിച്ച് 17 പേര്‍ക്കെതിരെ ഡല്‍ഹി പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. ഡല്‍ഹി പൊലീസിന്‍െറ സ്പെഷല്‍ സെല്‍ അറസ്റ്റ് ചെയ്ത മുഹമ്മദ് ആസിഫ്, സഫര്‍ മസൂദ്, മുഹമ്മദ് അബ്ദുറഹ്മാന്‍, സയ്യിദ് അന്‍സര്‍ ഷാ, അബ്ദുല്‍ സമി എന്നിവര്‍ക്കും ഒളിവില്‍ കഴിയുന്ന മറ്റു 12 പേര്‍ക്കുമെതിരെയാണ് യു.എ.പി.എ അടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്ത് കുറ്റപത്രം.
കഴിഞ്ഞ വര്‍ഷം ഡിസംബറിലും ഈ വര്‍ഷം ജനുവരിയിലും രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍നിന്ന് അറസ്റ്റ് ചെയ്യപ്പെട്ടവരാണിവര്‍. അല്‍ഖാഇദ ഇന്‍ ഇന്ത്യന്‍ സബ്കോണ്ടിനെന്‍റ് എന്ന പേരില്‍ ഇവര്‍ തീവ്രവാദപ്രവര്‍ത്തനം നടത്താന്‍ പദ്ധതിയിട്ടതായും ഉത്തര്‍പ്രദേശിലെ പടിഞ്ഞാറന്‍ ജില്ലകളില്‍നിന്ന് ചിലര്‍ ഇതിനായി പാകിസ്താനില്‍ കടന്നതായും ഡല്‍ഹി പൊലീസ് ആരോപിച്ചു.
മൊബൈല്‍ ഫോണും സാമൂഹികമാധ്യമങ്ങളും ഉപയോഗിച്ച് പാകിസ്താന്‍, തുര്‍ക്കി, ഇറാന്‍ തുടങ്ങിയ സ്ഥലങ്ങളിലെ തീവ്രവാദികളുമായി ഇവര്‍ ബന്ധം സ്ഥാപിച്ചതായും ഈ രാജ്യങ്ങള്‍ സന്ദര്‍ശിച്ചതായും കുറ്റപത്രത്തിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.