ന്യൂഡല്‍ഹി: സംസ്ഥാന സർക്കാറിന്‍റെ നിർദേശം പാലിക്കാത്ത ഡല്‍ഹിയിലെ അഞ്ച് സ്വകാര്യ ആശുപത്രികള്‍ക്ക് ആം ആദ്മി സർക്കാർ 600 കോടി രൂപ പിഴയിട്ടു. സർക്കാറിെൻറ നയമായ പാവങ്ങള്‍ക്ക് സൗജന്യ നിരക്കില്‍ ചികിത്സ നല്‍കണമെന്ന നിർദേശം പാലിക്കാത്തതിനാണ് പിഴ ചുമത്തിയത്. ഫോര്‍ട്ടീസ് എസ്‌കോര്‍ട്ട് ഹാര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ട്, മാക്‌സ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍, ശാന്തി മുകുന്ത് ഹോസ്പിറ്റല്‍, ധര്‍മ്മശിലാ കാന്‍സര്‍ ഹോസ്പിറ്റല്‍, പുഷ്പവതി സിംഘാനിയ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് എന്നീ അഞ്ചു ആശുപത്രികൾക്കെതിരെയാണ് കെജ്രിവാൾ സര്‍ക്കാറിെൻറ നടപടി.
ആശുപത്രിയില്‍ അഡ്മിറ്റാകുന്നവരില്‍ 10 ശതമാനം പാവപ്പെട്ടവര്‍ക്ക് സൗജന്യ നിരക്കില്‍ ചികിത്സ നല്‍കണമെന്നാണ് സര്‍ക്കാറിെൻറ നിർദേശം. കൂടാതെ ഒ.പി വിഭാഗത്തില്‍ ചികിത്സ തേടിയെത്തുന്നവരില്‍ 25 ശതമാനം പാവപ്പെട്ടവരിൽ നിന്ന് സൗജന്യ നിരക്ക് മാത്രമേ ഈടാക്കാന്‍ പാടുള്ളു. ഈ നിബന്ധനകളോടെയാണ് സ്വകാര്യ ആശുപത്രികൾ നടത്താൻ ഡൽഹി സര്‍ക്കാര്‍ ഭൂമി വിട്ടുനൽകിയത്. പിഴ അടച്ചില്ലെങ്കില്‍ കടുത്ത നടപടി ഉണ്ടാകുമെന്ന് ഡല്‍ഹി ആരോഗ്യ വകുപ്പ് ആശുപത്രികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
പിഴ ഈടാക്കാതിരിക്കാൻ ഒരു മാസത്തിനുള്ളിൽ കാരണം ബോധിപ്പിക്കണമെന്ന് ചൂണ്ടിക്കാട്ടി നോട്ടീസും നല്‍കി. ആശുപത്രികളുടെ പ്രവര്‍ത്തനം ആരംഭിച്ച 2007 മുതല്‍ വരെയുള്ള പിഴയാണ് ഇപ്പോള്‍ ഈടാക്കാന്‍ സര്‍ക്കാര്‍ നടപടി തുടങ്ങിയത്. ഡല്‍ഹിയിലെ 43 സ്വകാര്യ ആശുപത്രികള്‍ക്ക് 1960 മുതല്‍ 1990 വരെയുള്ള കാലയളവിലാണ് സര്‍ക്കാര്‍ നിബന്ധനയോടെ ഭൂമി നല്‍കിയിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.