ന്യൂഡല്‍ഹി: തലസ്ഥാനത്തെ വിവിധ മേഖലയില്‍നിന്നുള്ള മലയാളികളുടെ സ്നേഹസംഗമമായി ജമാഅത്തെ ഇസ്ലാമി ഡല്‍ഹി മലയാളി ഹല്‍ഖയുടെ ഇഫ്താര്‍ വിരുന്ന്. അന്തരിച്ച ബോക്സിങ് ഇതിഹാസം മുഹമ്മദ് അലിയെ സംഗമം അനുസ്മരിച്ചു. വര്‍ണവിവേചനങ്ങള്‍ക്കെതിരെയും യുദ്ധവെറിയുടെ ആഗോള രാഷ്ട്രീയത്തിനെതിരെയും ഖുര്‍ആന്‍ സന്ദേശം ഉയര്‍ത്തിക്കാട്ടി സംവദിച്ച അലി ഇസ്ലാമോഫോബിയ കാലത്തെ ഏറ്റവും ഉറച്ച രാഷ്ട്രീയ പോരാളിയായിരുന്നുവെന്ന് സംഗമം അഭിപ്രായപ്പെട്ടു. ഡല്‍ഹി ലോഥി റോഡ് കോംപ്ളക്സിലെ ഗൃഹ കല്യാണ്‍ കേന്ദ്രയില്‍ നടന്ന പരിപാടിയില്‍ ഹല്‍ഖ പ്രസിഡന്‍റ് പി.കെ. നൗഫല്‍ അധ്യക്ഷതവഹിച്ചു.
ഡി.ഡി.എ കമീഷണര്‍ സുബു റഹ്മാന്‍, ജമാഅത്തെ ഇസ്ലാമി ദേശീയ ഉപാധ്യക്ഷന്‍ ടി. ആരിഫലി, ഡല്‍ഹി മലയാളി അസോസിയേഷന്‍ വര്‍ക്കിങ് പ്രസിഡന്‍റ് കേശവന്‍ കുട്ടി, ഡല്‍ഹി പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയംഗം ജയരാജ്, എസ്.ഐ.ഒ ദേശീയ ജനറല്‍സെക്രട്ടറി അലിഫ് ശുക്കൂര്‍, കേരള മുസ്ലിം വെല്‍ഫെയര്‍ അസോസിയേഷന്‍ സെക്രട്ടറി മന്‍സൂര്‍, വിമന്‍സ് മാനിഫെസ്റ്റോ ചെയര്‍പേഴ്സന്‍ ശര്‍നാസ് മുത്തു, ഡി.എം.എ അംഗം രവി, മാധ്യമപ്രവര്‍ത്തകരായ എ.എസ്. സുരേഷ് കുമാര്‍, സൈനുല്‍ ആബിദ്, ശിഹാബുദ്ദീന്‍ കുഞ്ഞു, ചലച്ചിത്രപ്രവര്‍ത്തകന്‍ ജാവേദ് അസ്ലം, ഡോക്യുമെന്‍ററി സംവിധായകന്‍ സുഹൈല്‍ കെ.കെ, ഡിനിപ് കേര്‍ ജനറല്‍ സെക്രട്ടറി കെ.വി. ഹംസ, ഹൈദരാബാദ് അംബേദ്കര്‍ സ്റ്റുഡന്‍റ്സ് അസോസിയേഷന്‍ പ്രതിനിധി മുഹമ്മദ് ഷാ, ഹെല്‍ത്ത് കെയര്‍ കോഓഡിനേറ്റര്‍ ഫമീര്‍എയിംസ്, എസ്.ഐ.ഒ സെക്രട്ടറി നിഷാദ് കുന്നക്കാവ്, സൊസൈറ്റി ഫോര്‍ സ്റ്റുഡന്‍റ്സ് വെല്‍ഫെയര്‍ പ്രതിനിധി നൗഷാദ് കാളികാവ്, കവി ഫായിസ് മണ്ണാര്‍ക്കാട്, വിദ്യാര്‍ഥി നേതാക്കളായ വസീം ആര്‍.എസ്, മിസ്ഹബ് ഇരിക്കൂര്‍, മുഹമ്മദ് ശിഹാദ് വിഷന്‍ 2016 കണ്‍വീനര്‍ അബ്ദുല്‍ മജീദ്, അല്‍ഷിഫ ഹോസ്പിറ്റല്‍ ഡയറക്ടര്‍ കമറുദ്ദീന്‍, നിസ ട്രാവല്‍സ് ഉടമ മുഹമ്മദ് അലി തുടങ്ങി ഡല്‍ഹി മലയാളി സമൂഹത്തിലെ വിവിധ മേഖലകളില്‍നിന്ന് അഞ്ഞൂറിലേറെ പേരാണ് ഒത്തുചേര്‍ന്നത്. ജാമിഅ മില്ലിയ സര്‍വകലാശാല ഗവേഷകന്‍ ഷിറാസ് പൂവച്ചല്‍ റമദാന്‍ സന്ദേശം അവതരിപ്പിച്ചു. മുഹ്സിന്‍, സലാം കെ.വി.കെ, ഡല്‍ഹി മലയാളി ഹല്‍ഖ സെക്രട്ടറി മന്‍സൂര്‍, കണ്‍വീനര്‍ സാദിഖ് ഹംദര്‍ദ് തുടങ്ങിയവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.