മുംബൈ: ചരക്ക് സേവന നികുതി സമ്പ്രദായം (ജി.എസ്.ടി) നടപ്പാക്കുന്നതിനെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി എതിര്‍ത്തിരുന്നതായി ബി.ജെ.പി രാജ്യസഭാംഗം സുബ്രമണ്യന്‍ സ്വാമി. ഇതു സംബന്ധിച്ച് മോദി അന്നത്തെ കേന്ദ്രസര്‍ക്കാറിന് കത്തയച്ചതായും ഇന്ത്യന്‍ മര്‍ച്ചന്‍റ് ചേംബര്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
പറഞ്ഞുകേള്‍ക്കുന്നതുപോലെ ജി.എസ്.ടി രാജ്യത്ത് വലിയ മാറ്റമൊന്നും കൊണ്ടുവരാന്‍ പോകുന്നില്ല. വന്നാല്‍ നല്ലത്. വന്നില്ളെങ്കിലും ഒന്നുമില്ല. നിലവിലുള്ള നികുതി സമ്പ്രദായത്തെ ജി.എസ്.ടി ലളിതവത്കരിക്കുമെന്നാണ് പറയുന്നത്.
അതിലും തനിക്ക് എതിര്‍പ്പില്ളെന്ന് പരിഹാസരൂപേണ അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.