സിംബാവെയില്‍ പീഡനത്തിന് പിടിയിലായത് ഇന്ത്യന്‍ ടീമംഗമല്ലെന്ന് സര്‍ക്കാർ

ഹരാരെ: സിംബാവെയില്‍ പീഡനക്കേസില്‍ പിടിയിലായത് ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീമംഗമല്ലെന്ന് വിദേശകാര്യ മന്ത്രാലയം. ടീമിന്‍റെ സ്‌പോണ്‍സറുമായി ബന്ധപ്പെട്ട ഒരു ഒഫീഷ്യലാണ് അറസ്റ്റിലായിരിക്കുന്നതെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം.

സിംബാബ്‌വെയിൽ പര്യടനത്തിനെത്തിയ ഇന്ത്യന്‍ ടീമിലെ അംഗം ബലാത്സംഗ കുറ്റത്തിന് അറസ്റ്റിലായതായി നേരത്തേ റിപ്പോര്‍ട്ടുകൾ പുറത്തുവന്നിരുന്നു. ഇതേതുടര്‍ന്നാണ് മന്ത്രാലയം വിശദീകരണവുമായി രംഗത്തെത്തിയിരിക്കുന്നത്.

മദ്യലഹരിയിലായിരുന്ന താരം ലോബിയിൽ നിൽക്കുകയായിരുന്ന സ്ത്രീയെ അസഭ്യം പറയുകയും മാനഭംഗപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തെന്ന് ഒരു ഓൺലൈൻ മാധ്യമമാണ് റിപ്പോർട്ട് ചെയ്തത്. ഇത്തരമൊരു സംഭവം നടന്നതായി അസിസ്റ്റന്റ് കമ്മിഷ്ണർ ചാരിറ്റി ചരാംബ സ്ഥിരീകരിച്ചു. ഇന്ത്യൻ പൗരനായ വ്യക്തി തന്നെ മാനഭംഗപ്പെടുത്താൻ ശ്രമിച്ചതായി സിംബാബ്‌വെക്കാരിയായ യുവതി പരാതി നൽകിയിട്ടുണ്ട്. സിംബാബ്‌വെയിലെ ഇന്ത്യൻ അംബാസ‍ഡർ ഉൾപ്പെടെയുള്ള ഉന്നതർ സ്ഥലത്തെത്തിയാതായും താരത്തെ അറസ്റ്റ് ചെയ്യാതെതന്നെ പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചതായും സംഭവസ്ഥലത്തുണ്ടായിരുന്നവരെ ഉദ്ധരിച്ച് റിപ്പോർട്ടിൽ പറയുന്നു. മാനഭംഗശ്രമത്തിന് ഇരയായെന്ന് പരാതി നൽകിയ യുവതിയും സംഭവസമയത്ത് മദ്യപിച്ചിരുന്നതായും റിപ്പോര്‍ട്ടിലുണ്ട്

പുതുമുഖങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന ടീമിനെയാണ് ഇന്ത്യ സിംബാബ്വെ പര്യടനത്തിന്‌ അയച്ചിരിക്കുന്നത്. മൂന്ന് പരമ്പരയുള്ള ഏകദിന പരമ്പര തൂത്തുവാരിയ ടീം കഴിഞ്ഞ ദിവസം ട്വന്റി-20 പരമ്പരയിലെ ആദ്യമത്സരത്തില്‍ തോറ്റിരുന്നു. പര്യടനത്തില്‍ രണ്ട് ട്വന്റി-20 മത്സരങ്ങള്‍ കൂടി ബാക്കിയുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.