ന്യൂഡൽഹി: സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രമണ്യത്തിനെതിരെ രംഗത്തുവന്ന ബി.ജെ.പി എം.പി സുബ്രമണ്യന്‍ സ്വാമിയുടെ യഥാർഥ ഉന്നം ധനമന്ത്രി അരുൺ ജെയ്റ്റ്ലിയാണെന്ന് കോൺഗ്രസ് നേതാവ് ദിഗ് വിജയ് സിങ്.
മോദി ധനമന്ത്രാലയം സുബ്രഹ്മണ്യൻ സ്വാമിക്ക് കൈമാറുകയാണോയെന്ന് സിങ് ചോദിച്ചു. നെഹ്റു, ഗാന്ധി കുടുംബങ്ങൾക്കെതിരെ സംസാരിച്ചാൽ ഉപകാര സ്മരണയായി ധനമന്ത്രാലയം നൽകുമെന്ന് മോദി ഉറപ്പ് നൽകിയതായി സ്വാമി അവകാശപ്പെട്ടിട്ടുണ്ടെന്നും ദിഗ് വിജയ് സിങ് പറഞ്ഞു.
മരുന്നുകളുടെ ബൗദ്ധിക സ്വത്ത് അവകാശത്തില്‍ അമേരിക്കക്ക് അനുകൂലമായി നിലപാട് സ്വീകരിച്ച വ്യക്തിയാണ് അരവിന്ദ് സുബ്രമണ്യമെന്ന് സ്വാമി ട്വിറ്ററിലൂടെ ആരോപിച്ചിരുന്നു. അടുത്ത റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സ്ഥാനത്തേക്ക് അരവിന്ദ് സുബ്രമണ്യത്തിന്‍റെ പേര് ഉയര്‍ന്നു വരുന്നതിനിടെയാണ് സ്വാമിയുടെ ആക്രമണം.
അരവിന്ദ് സുബ്രമണ്യം അമേരിക്കക്ക് വേണ്ടിയാണ് പണിയെടുക്കുന്നത്. അദ്ദേഹത്തിന് അമേരിക്കയുടെ ഗ്രീന്‍കാര്‍ഡ് കിട്ടുകതന്നെ ചെയ്യും. ചരക്ക് സേവന നികുതി ഉടമ്പടിയില്‍ അമേരിക്കന്‍ കോണ്‍ഗ്രസിന്‍റെ കര്‍ശന നിലപാടുകള്‍ക്ക് പിന്നിലും അരവിന്ദ് സുബ്രമണ്യമാണെന്ന് സ്വാമി ആരോപിച്ചു. സാമ്പത്തിക ഉദേഷ്ടാവ് പദവിയില്‍ നിന്നും അരവിന്ദിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്ത് നല്‍കാനൊരുങ്ങുകയാണ് സുബ്രമണ്യന്‍ സ്വാമി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.