മെഡിക്കല്‍ കോളജുകളും കച്ചവടത്തിലേക്ക് തുറക്കുന്നു

ന്യൂഡല്‍ഹി: മെഡിക്കല്‍ കോളജുകള്‍ക്ക് അനുമതി നല്‍കുന്നതിനുള്ള, വാണിജ്യവത്കരണം പാടില്ല എന്ന സുപ്രധാന വ്യവസ്ഥ നീക്കുന്നു. അംഗീകാരത്തിന് ഈ വ്യവസ്ഥ ഒഴിവാക്കാന്‍ മെഡിക്കല്‍ കൗണ്‍സലിനോട് കേന്ദ്ര ആരോഗ്യമന്ത്രാലയം ആവശ്യപ്പെട്ടു. മെഡിക്കല്‍ വിദ്യാഭ്യാസ മേഖലയില്‍ പണമിറക്കുന്ന വന്‍കിട വ്യവസായ ഗ്രൂപ്പുകളുടെ സൗകര്യാര്‍ഥമാണ് മാറ്റം.

2012ലെ മെഡിക്കല്‍ കോളജ് സ്ഥാപനച്ചട്ട ഭേദഗതിപ്രകാരം സംസ്ഥാന സര്‍ക്കാറുകള്‍ക്കും സര്‍വകലാശാലകള്‍ക്കും കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്കു കീഴിലെ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും സൊസൈറ്റി നിയമം, വഖ്ഫ് നിയമം, കമ്പനിച്ചട്ടം എന്നിവ പ്രകാരം രൂപവത്കരിച്ച കൂട്ടായ്മകള്‍ക്കും മെഡിക്കല്‍ കോളജുകള്‍ തുറക്കാം. എന്നാല്‍, കോളജ് വ്യവസായ താല്‍പര്യം പുലര്‍ത്തിയാല്‍ അനുമതി റദ്ദാക്കും.

സ്വകാര്യ സംരംഭകര്‍ ജീവകാരുണ്യം ലക്ഷ്യം വെച്ചുമാത്രം ഈ മേഖലയില്‍ പണം മുടക്കില്ല എന്ന കാര്യം അംഗീകരിക്കാതിരിക്കാനാവില്ളെന്നും കൂടുതല്‍ സ്വകാര്യ പങ്കാളിത്തം ഉറപ്പാക്കുന്നതിന് ഇത്തരം ചട്ടങ്ങള്‍ നീക്കുകയേ മാര്‍ഗമുള്ളു എന്നുമാണ് ആരോഗ്യമന്ത്രാലയത്തിന്‍െറ പക്ഷം. ചട്ടം പരിഷ്കരിക്കുന്നതോടെ ആയിരക്കണക്കിന് രോഗികളെ കിടത്തി ചികിത്സിക്കാന്‍ ശേഷിയുള്ള സൂപ്പര്‍ സ്പെഷാലിറ്റി ആശുപത്രി ഗ്രൂപ്പുകള്‍ മുന്നോട്ടുവരുമെന്നുമാണ് സര്‍ക്കാറിന്‍െറ കണക്കുകൂട്ടല്‍.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.