മുംബൈ: വീടിനുള്ളിൽ അതിക്രമിച്ചു കയറിയ കള്ളൻ ഒന്നും കിട്ടാത്ത നിരാശയിൽ യുവതിയെ ചുംബിച്ച് രക്ഷപ്പെട്ടു. മുംബൈയിലെ മലാഡിലാണ് സംഭവം. കവർച്ച നടത്തുക എന്ന ഉദേശത്തോടെ കയറിയതാണെങ്കിലും വിലപിടിപ്പുള്ള വസ്തുക്കളൊന്നും കണ്ടെത്താനാകാതെ വന്നതോടെയാവാം മോഷ്ടാവ് അപ്രതീക്ഷിതമായ നീക്കത്തിലേക്ക് തിരിഞ്ഞതെന്നാണ് പൊലീസ് നിഗമനം.
യുവതി തന്നെയാണ് പൊലീസിനെ വിവരം അറിയിച്ചത്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്തിട്ടുണ്ട്. വിശദമായ അന്വേഷണത്തിനും തെളിവെടുപ്പിനുമൊടുവിൽ പ്രതിയെ അറസ്റ്റ് ചെയ്തു.
കള്ളന്‍റെ വിചിത്രമായ പെരുമാറ്റത്തെക്കുറിച്ച് വ്യാപകമായ ചർച്ചകൾ സമൂഹമാധ്യമങ്ങളിൽ നടക്കുന്നുണ്ട്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും കുറ്റക്കാരനെതിരെ ഉചിതമായ നിയമനടപടി സ്വീകരിക്കുമെന്നും പൊലീസ് ഉറപ്പ് നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.