മദ്യം വിളമ്പാത്ത, ഡി.ജെ വെക്കാത്ത കുടുംബങ്ങൾക്ക് 21,000 രൂപ സമ്മാനം

ചണ്ഡീഗഡ്: വിവാഹ ചടങ്ങുകളിൽ മദ്യം കൊടുക്കാത്ത, ഡി.ജെ വെക്കാത്ത കുടുംബങ്ങൾക്ക് 21,000 രൂപ സമ്മാനമായി നൽകുമെന്ന് പഞ്ചാബിലെ ബത്തിൻഡ ജില്ലയിലെ ബല്ലോ ഗ്രാമപഞ്ചായത്ത് പ്രഖ്യാപിച്ചു. വിവാഹ ചടങ്ങുകൾക്കായുള്ള പാഴ് ചെലവുകളും മദ്യത്തിന്‍റെ ഉപയോഗവും തടയാനാണ് ഈ തീരുമാനമെന്ന് അധികൃതർ അറിയിച്ചു.

ബല്ലോ ഗ്രാമത്തിലെ ജനസംഖ്യ ഏകദേശം 5,000മാണ്. മദ്യം വിളമ്പുന്ന കല്ല്യാണ വീടുകളിൽ വഴക്കുകൾ നിത്യസംഭവവുമാണ്. കൂടാതെ ഗ്രാമങ്ങളിൽ ഡിസ്ക് ജോക്കികൾ (ഡി.ജെ) ഉച്ചത്തിലുള്ള സംഗീതം പ്ലേ ചെയ്യുന്നത് പരിസരത്തുള്ളവർക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം.

വിവാഹ ചടങ്ങുകളിൽ മദ്യം വിളമ്പുകയും ഡി.ജെ വെക്കുകയും ചെയ്യാത്ത കുടുംബത്തിന് 21,000 രൂപ നൽകുമെന്ന പ്രമേയം പഞ്ചായത്ത് പാസാക്കിയതായി ഗ്രാമപഞ്ചായത്ത് അറിയിച്ചു.

Tags:    
News Summary - Punjab Village To Give Rs 21,000 Reward For No Alcohol, DJ At Weddings

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.