ന്യൂഡല്‍ഹി: ആഭ്യന്തര വ്യോമയാനരംഗത്ത് നൂറു ശതമാനം വിദേശ നിക്ഷേപം അനുവദിച്ച പുതിയ തീരുമാനത്തിന്‍െറ ഭാഗമായി നിലവിലെ വ്യോമയാന പ്രവര്‍ത്തനാനുമതി നിയമത്തില്‍ (എ.ഒ.പി) സര്‍ക്കാര്‍ ഭേദഗതി കൊണ്ടുവരും. വ്യോമയാനരംഗത്ത് 49 ശതമാനത്തിലധികം വിദേശനിക്ഷേപം അനുവദിച്ച രാജ്യങ്ങളിലെ ഉടമസ്ഥ- നിയന്ത്രണ വ്യവസ്ഥകള്‍ സംബന്ധിച്ച് പരിശോധന നടത്തിയായിരിക്കും  പുതിയ നിയമം  കൊണ്ടുവരികയെന്ന് വ്യോമയാന സെക്രട്ടറി ആര്‍.എന്‍. ഛൗബെ അറിയിച്ചു. നിലവിലെ നിയമപ്രകാരം ചെയര്‍മാനോ മൂന്നില്‍ രണ്ട് ഡയറക്ടര്‍മാരോ അല്ളെങ്കില്‍ ഭൂരിപക്ഷം  ഓഹരികളും ഇന്ത്യന്‍ പൗരന്മാരുടെ ഉടമസ്ഥതയിലോ ആണെങ്കിലേ ഇന്ത്യയില്‍ വിമാനം പറത്താന്‍ ലൈസന്‍സ് നല്‍കൂ.

അതേസമയം,  നയംമാറ്റം അനുസരിച്ച് ആഭ്യന്തര വിമാനക്കമ്പനികളില്‍ 49 ശതമാനംവരെ നേരിട്ടും അതില്‍ക്കൂടുതല്‍  സര്‍ക്കാര്‍ അനുമതിയോടെയും മാത്രമേ വിദേശ നിക്ഷേപം അനുവദിക്കൂ. നിലവില്‍ ഈ രംഗത്ത് 49 ശതമാനം വിദേശനിക്ഷേപം മാത്രമേ അനുവദിച്ചിരുന്നുള്ളൂ. എന്നാല്‍, വിദേശ വിമാനക്കമ്പനികള്‍ക്ക് ഇന്ത്യയിലെ വിമാനക്കമ്പനികളില്‍ 49 ശതമാനത്തിലധികം നിക്ഷേപം നടത്താനും പുതിയ നിയമം അനുവദിക്കുന്നില്ല. വിദേശനിക്ഷേപം കൂടുമ്പോള്‍ ആഭ്യന്തര വിമാനക്കമ്പനിയില്‍ വരുന്ന ഉഭയകക്ഷി വിഷയമാണ് പുതിയ ഭേദഗതിക്ക് നിര്‍ബന്ധിതമാക്കുന്നതെന്നും ഛൗബെ പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.