എന്‍.എസ്.ജി അംഗത്വശ്രമം വന്‍ തമാശ –കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: ആണവ വിതരണ ഗ്രൂപ്പില്‍ അംഗത്വം നേടാന്‍ ശ്രമിച്ച് നാണംകെട്ടതിന് കേന്ദ്രസര്‍ക്കാറിനെതിരെ കോണ്‍ഗ്രസ്. എന്‍.എസ്.ജിയില്‍ അംഗത്വം കിട്ടാന്‍ പരവശമായ പ്രചാരണം നടത്തുന്ന പരിഹാസ്യമായ തമാശയാണ് മോദിസര്‍ക്കാറില്‍നിന്ന് ഉണ്ടായത്. ഇത്തരം തീവ്രമായ പ്രചാരണമൊന്നും ആവശ്യമില്ല. വേണ്ടാത്തതെല്ലാം ചെയ്ത് വല്ലാത്തൊരു അവസ്ഥ ഉണ്ടാക്കിവെക്കുകയാണ് സര്‍ക്കാര്‍ ചെയ്തതെന്നും കോണ്‍ഗ്രസ് വക്താവ് ആനന്ദ് ശര്‍മ പറഞ്ഞു.
ആണവ വിതരണ രാജ്യങ്ങളുമായി ആണവ സാമഗ്രികളുടെ വ്യാപാരത്തിന് തടസ്സങ്ങളൊന്നുമില്ല. അതുകൊണ്ടുതന്നെ, അംഗത്വത്തിനുവേണ്ടി പരവശം കാണിക്കേണ്ടതില്ലായിരുന്നു. യു.എന്‍ രക്ഷാസമിതി അംഗത്വത്തിന് മോദിയും സര്‍ക്കാറും ഇത്തരമൊരു തീവ്രശ്രമം നടത്തുന്നുവെങ്കില്‍, അത് ന്യായീകരിക്കാനാവും. എന്‍.എസ്.ജി അംഗത്വത്തിന്‍െറ കാര്യത്തില്‍ ഇന്ത്യയെ പാകിസ്താനുമായി തുലനപ്പെടുത്താന്‍ എന്തിനാണ് സര്‍ക്കാര്‍ അവസരമുണ്ടാക്കിയത്. നയതന്ത്രം സമഗ്രതയും ഗൗരവവും ആവശ്യപ്പെടുന്നുണ്ടെന്നും, അതൊരു പരിഹാസ്യമായ തമാശയല്ളെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ഇനിയെങ്കിലും തിരിച്ചറിയണം. മോദിയുടെ രീതിയിലുള്ള നയതന്ത്ര നടത്തിപ്പ് മുമ്പൊരിക്കലും കണ്ടിട്ടില്ളെന്നും ആനന്ദ് ശര്‍മ കൂട്ടിച്ചേര്‍ത്തു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.