ലഖ്നോ: ഗുണ്ടാസംഘത്തലവനായിരുന്ന മുഖ്താര്‍ അന്‍സാരിയുടെ രാഷ്ട്രീയ പാര്‍ട്ടിയെ സമാജ്വാദി പാര്‍ട്ടിയില്‍ ലയിപ്പിക്കാനുള്ള തീരുമാനം റദ്ദാക്കി. പാര്‍ട്ടി ഉത്തര്‍പ്രദേശ് പ്രസിഡന്‍റും മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവിന്‍േറതാണ് തീരുമാനം. മുഖ്താറിനെ സ്വീകരിക്കാന്‍ പാര്‍ട്ടിക്ക് കഴിയില്ല. അത്തരക്കാരെ സമാജ്വാദി പാര്‍ട്ടിക്ക് ആവശ്യമില്ല -അഖിലേഷ് ഒരു ചാനല്‍ ചര്‍ച്ചയില്‍ സംസാരിക്കവെ പറഞ്ഞു. അഖിലേഷിന്‍െറ പ്രസ്താവന വന്നയുടന്‍ പാര്‍ട്ടി പാര്‍ലമെന്‍ററി യോഗം ലയനത്തിനില്ളെന്ന തീരുമാനമെടുത്തതായി പ്രഖ്യാപിക്കുകയായിരുന്നു.
മുഖ്താര്‍ ആരംഭിച്ച ‘ഖൗമി ഏക്താ ദള്‍’, എസ്.പിയില്‍ ലയിക്കുന്ന കാര്യം മൂന്നുദിവസം മുമ്പാണ് പ്രഖ്യാപിച്ചത്. ഈ മാസം 21ന് അഖിലേഷിന്‍െറ പിതാവ് മുലാം സിങ് യാദവിന്‍െറ സഹോദരന്‍കൂടിയായ കാബിനറ്റ് മന്ത്രി ശിവ്പാല്‍ യാദവാണ് ലയനതീരുമാനം പ്രഖ്യാപിച്ചത്. നേരത്തെതന്നെ ലയനതീരുമാനത്തോട് അഖിലേഷിന് എതിര്‍പ്പുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.