മുസഫര്‍നഗറില്‍ ബാര്‍ബര്‍ ഷോപ്പില്‍ ദലിതര്‍ക്ക് പ്രവേശമില്ല

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ മുസഫര്‍നഗറിലെ ഭൂപ്ഖേദി ഗ്രാമത്തില്‍ ബാര്‍ബര്‍ ഷോപ്പില്‍ പ്രവേശിക്കുന്നതിന് ദലിതര്‍ക്ക് മേല്‍ജാതി ഠാകുര്‍മാരുടെ വിലക്ക്. ഇതു ലംഘിച്ച് ദലിതര്‍ക്ക് മുടി വെട്ടി നല്‍കുകയോ മറ്റോ ചെയ്താല്‍ ഷോപ് അടച്ചുപൂട്ടേണ്ടി വരുകയോ മേല്‍ജാതി ഗുണ്ടകളുടെ ആക്രമണത്തിനിരയാവുകയോ ചെയ്യുന്ന അവസ്ഥയാണ്. ഇതിനെതിരായ ദലിതരുടെ പ്രതിഷേധം ഗ്രാമത്തില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചിരിക്കുകയാണ്.

കഴിഞ്ഞ തിങ്കളാഴ്ച ദലിത് വിഭാഗക്കാര്‍ പഞ്ചായത്ത് വിളിച്ചുചേര്‍ത്ത് അവഗണന അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. ദലിത് സമൂഹത്തെ അപമാനിക്കുന്ന നീക്കം കണ്ടില്ളെന്നു നടിക്കാനാവില്ളെന്നും ഭരണഘടന വാഗ്ദാനം ചെയ്യുന്ന തുല്യനീതിക്കുവേണ്ടി ശബ്ദമുയര്‍ത്തുമെന്നും ഇവര്‍ പറയുന്നു.
ഗ്രാമത്തിലെ ദലിതുകള്‍ ഇപ്പോള്‍ മറ്റു സ്ഥലങ്ങളിലെ ബാര്‍ബര്‍ ഷോപ്പുകളെയാണ് ആശ്രയിക്കുന്നത്. ഗ്രാമത്തില്‍ ബഹിഷ്കരണം നിലനില്‍ക്കുന്നതറിയുന്നതിനാല്‍ മറ്റു സ്ഥലങ്ങളില്‍നിന്ന് ദലിതര്‍ക്ക് വിവാഹം കഴിച്ചുനല്‍കാത്ത പ്രശ്നവുമുണ്ട്. ദലിത് വിഭാഗത്തില്‍പെട്ടവര്‍ക്ക് പ്രവേശം നല്‍കിയതിന്‍െറ പേരില്‍ ഠാകുര്‍മാരുടെ ഭീഷണിയത്തെുടര്‍ന്ന് ഇതിനകം ചില ബാര്‍ബര്‍ ഷോപ്പുകള്‍ അടച്ചിട്ടുണ്ട്.

വിഷയം ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് മുസഫര്‍നഗര്‍ ജില്ലാ മജിസ്ട്രേറ്റ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. പത്രപ്രവര്‍ത്തകര്‍ അറിയിച്ചപ്പോള്‍ മാത്രമാണ് പ്രശ്നത്തെക്കുറിച്ച് അറിഞ്ഞതെന്നു പറഞ്ഞ മജിസ്ട്രേറ്റ്, കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് അറിയിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.