ലഖ്നോ: ഉത്തര്‍പ്രദേശ് മന്ത്രിസഭ വീണ്ടും വിപുലീകരിച്ച് മുഖ്യമന്ത്രി അഖിലേഷ് യാദവ്. മുന്‍ മന്ത്രി ബല്‍റാം യാദവിനെ തിരിച്ചെടുത്തുകൊണ്ടാണ് ഏഴാമത് പുനസംഘടന നടത്തിയിരിക്കുന്നത്. മുക്താര്‍ അന്‍സാരിയുടെ നേതൃത്വത്തിലുള്ള ക്വാമി ഏക്താ ദളിനെ സമാജ്വാദി പാര്‍ട്ടിയില്‍ ലയിപ്പിക്കാനുള്ള നീക്കത്തില്‍ പങ്കുണ്ടെന്നാരോപിച്ചാണ് സെക്കന്‍ഡറി വിദ്യാഭ്യാസ മന്ത്രിയായ ബല്‍റാമിനെ മന്ത്രസഭയില്‍ നിന്നു പുറത്താക്കിയത്.
എസ്. പിയില്‍ ക്വാമി ഏക്താ ദളിനെ ലയിപ്പിക്കാനുള്ള തീരുമാനവും പിന്‍വലിച്ചു. ജൂണ്‍ 21 നാണ് ഏക്താ ദിനെ എസ്.പിയില്‍ ലയിപ്പിക്കാന്‍ തീരുമാനിച്ചതായി പാര്‍ട്ടി വക്താവ് ശിവാല്‍ യാദവ അറിയിച്ചത്. എന്നാല്‍ ഇതിനെതിരേ മുഖ്യമന്ത്രി അഖിലേഷ് യാദവ് രംഗത്ത് വരികയായിരുന്നു. മുക്താര്‍ അന്‍സാരിയെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്യാന്‍ കഴിയില്ളെന്നും അന്‍സാരിയെ പോലുള്ള അധോലോക നേതാക്കള്‍ പാര്‍ട്ടിക്ക് ആവശ്യമില്ളെന്നും അഖിലേഷ് തുറന്നടിച്ചിരുന്നു. ഇതത്തേുടര്‍ന്ന് ചേര്‍ന്ന എസ്.പി പാര്‍ലമെന്‍ററി പാര്‍ട്ടി യോഗത്തിലാണ് ലയനതീരുമാനം പിന്‍വലിക്കാനും ബല്‍റാം യാദവിനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താനും തീരുമാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.