ന്യൂഡല്‍ഹി: വിദേശബാങ്കുകളില്‍ നിക്ഷേപിച്ച 13,000 കോടിയുടെ കള്ളപ്പണത്തെക്കുറിച്ച വിവരം ലഭിച്ചതായി സാമ്പത്തിക നികുതി വിഭാഗത്തിന്‍െറ വെളിപ്പെടുത്തല്‍. എച്ച്.എസ്.ബി.സി, ജനീവ ബാങ്കുകളില്‍ നിക്ഷേപിച്ച അക്കൗണ്ടുകളിലാണ് ഇത്രയും തുക കണ്ടത്തെിയത്. എച്ച്.എസ്.ബി.സി ബാങ്കില്‍മാത്രം 628 അക്കൗണ്ടുകളിലാണ് കള്ളപ്പണം നിക്ഷേപിച്ചത്.
2011, 2013 വര്‍ഷങ്ങളില്‍ ഫ്രാന്‍സില്‍നിന്ന് ലഭിച്ച രഹസ്യവിവരത്തിന്‍െറ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ 8,186 കോടിയുടെ കള്ളപ്പണം കണ്ടത്തെിയിരുന്നു. കഴിഞ്ഞ മാര്‍ച്ച് 31വരെ 5,377 കോടിയുടെ കള്ളപ്പണവും കണ്ടത്തെിയതായി ഇന്‍കം ടാക്സ് വിഭാഗം അറിയിച്ചു. എച്ച്.എസ്.ബി.സി ബാങ്കിലെ 628 അക്കൗണ്ടുകളെക്കുറിച്ച് ലഭിച്ച വിവരത്തിന്‍െറ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഏറ്റവും ഒടുവിലെ കണ്ടത്തെല്‍.
വിദേശത്ത് കള്ളപ്പണം നിക്ഷേപിച്ച 700 ഇന്ത്യക്കാരുടെ വിവരം വാഷിങ്ടണ്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഇന്‍റര്‍നാഷനല്‍ കണ്‍സോര്‍ട്യം ഓഫ് ഇന്‍വെസ്റ്റിഗേറ്റിവ് ജേണലിസ്റ്റ്സിന്‍െറ (ഐ.സി.ഐ.ജെ) വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിരുന്നു. ഇതിന്‍െറ അടിസ്ഥാനത്തില്‍ 75 കേസുകള്‍ ചാര്‍ജ് ചെയ്തിട്ടുണ്ട്. അതേസമയം, ഐ.സി.ഐ.ജെ വെബ്സൈറ്റില്‍ പേരുവന്ന ഇന്ത്യക്കാരില്‍ പലരും സത്യവാങ്മൂലം സമര്‍പ്പിച്ചതായും സാമ്പത്തിക നികുതിവിഭാഗം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.