മാലേഗാവ്​ സ്​ഫോടനം: പ്രജ്ഞ സിങ് താക്കൂറി​െൻറ ജാമ്യാപേക്ഷ തള്ളി

മുംബൈ: 2008ലെ മാലേഗാവ് സ്ഫോടനക്കേസില്‍ ആരോപണവിധേയയായ സാധ്വി പ്രജ്ഞ സിങ് ഠാകുറിന്‍െറ ജാമ്യാപേക്ഷ പ്രത്യേക എന്‍.ഐ.എ കോടതി തള്ളി. ഇവര്‍ക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. മഹാരാഷ്ട്ര സംഘടിത കുറ്റകൃത്യ നിയന്ത്രണ നിയമം (മകോക) ഒഴിവാക്കാനാകില്ളെന്നും കോടതി ചൂണ്ടിക്കാട്ടി. പ്രജ്ഞ സിങ്ങിനെ ഒഴിവാക്കി എന്‍.ഐ.എ കുറ്റപത്രം നല്‍കിയതോടെയാണ് ജാമ്യാപേക്ഷ നല്‍കിയത്. സ്ഫോടനത്തിന് ഉപയോഗിച്ച ബൈക്ക് പ്രജ്ഞയുടെ ഉടമസ്ഥതയിലാണ് എന്നതിനാല്‍ ഇവര്‍ക്ക് സ്ഫോടനവുമായുള്ള ബന്ധം നിഷേധിക്കാനാകില്ളെന്ന് കോടതി നിരീക്ഷിച്ചു.

സാക്ഷികള്‍ എ.ടി.എസിന് നല്‍കിയ മൊഴിയോ എന്‍.ഐ.എക്ക് നല്‍കിയ മൊഴിയോ ശരിയെന്ന് വിസ്താരം നടത്തി കണ്ടത്തൊത്ത അവസ്ഥയില്‍ ഭോപാലില്‍ നടന്ന ഗൂഢാലോചനയില്‍ ഹരജിക്കാരി ഹാജരുണ്ടായിരുന്നു എന്നേ കരുതാനാകൂ. ഹിന്ദുരാഷ്ട്രം സ്ഥാപിക്കാന്‍ ഇവര്‍ ആഗ്രഹിച്ചിരുന്നതായാണ് തെളിവ്. ഭരണഘടനയെ തള്ളി സ്വന്തമായി ഒന്നുണ്ടാക്കാനും രഹസ്യ സര്‍ക്കാറിന് രൂപംനല്‍കാനും യോഗത്തില്‍ അവര്‍ ചര്‍ച്ചചെയ്തു. ഭോപാലിലെ യോഗത്തില്‍ പ്രജ്ഞ സിങ് പങ്കെടുത്തിരുന്നെന്നാണ് പ്രഥമദൃഷ്ട്യാ ബോധ്യമാകുന്നത്. പ്രജ്ഞ സിങ്ങിനെതിരെ എ.ടി.എസ് ചുമത്തിയ കുറ്റങ്ങള്‍ ശരിയാണെന്ന് കരുതാന്‍ ന്യായമുണ്ട്. എന്‍.ഐ.എയുടെ അനുബന്ധ കുറ്റപത്രത്തെ ആശ്രയിച്ച് ഹരജിക്കാരിയുടെ ജാമ്യാപേക്ഷ പരിഗണിക്കാനാവില്ല -ജഡ്ജി എസ്.ഡി. ടിക്കാളെ പറഞ്ഞു.

2008 ജനുവരി 25ന് ഫരീദാബാദിലും ഏപ്രില്‍ 11ന് ഭോപാലിലും നടന്ന ഗൂഢാലോചനയില്‍ ദയാനന്ദ് പാണ്ഡെ, പുരോഹിത് തുടങ്ങിയവര്‍ക്കൊപ്പം പ്രജ്ഞ സിങ്ങും പങ്കെടുത്തെന്നാണ് സാക്ഷിമൊഴി. ഗോപാല്‍ ഗോദ്സെയുടെ മകളും അഭിനവ് ഭാരത് സംഘടനാ നേതാവുമായ ഹിമാനി സവര്‍ക്കര്‍, ദിലീപ് പടിദാര്‍, ധര്‍മേന്ദ്ര ബായിരാഗി, യശ്പാല്‍ ബദ്ന, ഡോ. ആര്‍.പി. സിങ് എന്നിവരാണ് എ.ടി.എസിന് മൊഴി നല്‍കിയ സാക്ഷികള്‍. മുസ്ലിം പ്രദേശങ്ങളില്‍ സ്ഫോടനം നടത്തണമെന്ന് പുരോഹിത് പറയുകയും അതിന് ആളും മറ്റു സഹായങ്ങളും നല്‍കാമെന്ന് പ്രജ്ഞ സിങ് ഏല്‍ക്കുകയും ചെയ്തെന്നാണ് മൊഴി. എന്‍.ഐ.എ കേസ് ഏറ്റെടുക്കുകയും ബി.ജെ.പി അധികാരത്തിലത്തെുകയും ചെയ്തതോടെ രണ്ട് സാക്ഷികള്‍ മൊഴിമാറ്റി. ഹിമാനി മരിക്കുകയും ദിലീപ് പടിദാറെ കാണാതാവുകയും ചെയ്തു. യശ്പാല്‍ ബദ്നയും ഡോ. ആര്‍.പി. സിങ്ങും മാത്രമാണ് ഇപ്പോള്‍ സാക്ഷികള്‍. എ.ടി.എസിന്‍െറ സമ്മര്‍ദവും പീഡനവുംമൂലമാണ് നേരത്തേ മൊഴി നല്‍കിയതെന്നാണ് ഇവരിപ്പോള്‍ പറയുന്നത്.

മഹാരാഷ്ട്ര എ.ടി.എസ് കുറ്റക്കാരാണെന്ന് കണ്ടത്തെിയവരില്‍ ചിലരെ കുറ്റമുക്തരാക്കി കുറ്റപത്രം സമര്‍പ്പിച്ച എന്‍.ഐ.എക്ക് തിരിച്ചടിയാണ്
കോടതി വിധി. കേസില്‍ മുഖ്യപ്രതികളില്‍ ഒരാളായ പ്രജ്ഞ സിങ് അടക്കം ആറുപേരെ പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കിയും ലഫ്. കേണല്‍ ശ്രീകാന്ത് പുരോഹിതും സന്യാസി ദയാനന്ദ് പാണ്ഡെയും അടക്കം ശേഷിച്ചവര്‍ക്കെതിരെയുള്ള ‘മകോക’ ഒഴിവാക്കിയും മേയ് 18നാണ് എന്‍.ഐ.എ അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചത്. 2009ല്‍ മഹാരാഷ്ട്ര എ.ടി.എസ് സമര്‍പ്പിച്ച കുറ്റപത്രത്തിന് വിരുദ്ധമായിരുന്നു ഇത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.