മുംബൈ: സുഹൃത്തുക്കൾക്കൊപ്പം മദ്യപിച്ച് സ്വബോധം നഷ്ടപ്പെട്ട യുവതി നിരത്തിലും പൊലീസ് സ്റ്റേഷനിലും നടത്തിയ പരാക്രമങ്ങൾ പുറത്ത്. മുംബൈയിലെ വേർളി പൊലീസ് സ്റ്റേഷനിൽ കഴിഞ്ഞയാഴ്ചയായിരുന്നു സംഭവം. ആർക്കിറ്റെക്ചർ വിദ്യാർഥിനിയായ ഗൗരി ബിഡ് എന്ന 21കാരി സുഹൃത്തുക്കൾക്കൊപ്പം മദ്യപിച്ച ശേഷം അമിത വേഗതയിൽ കാറോടിക്കുകയും ഡിവൈഡറിലും ഫുട്പാത്തിലേക്കും ഇടിച്ചു കയറ്റുകയും െചയ്തു. ശേഷം ഇവരെ കസ്റ്റഡിയിലെടുത്ത് പൊലീസ് സ്റ്റേഷനിൽ കൊണ്ട്വന്നപ്പോഴാണ് യുവതി പരാക്രമം കാട്ടിയത്.
മദ്യലഹരിയിൽ പൊലീസുകാരെ കൈയേറ്റം െചയ്ത യുവതി സ്റ്റേഷനിലെ ജനൽ പാളിയും കമ്പ്യൂട്ടറുകളും ഉൾപ്പെടെ തകർക്കുകയും െചയ്തു. സുഹൃത്തുക്കൾ യുവതിയെ പിന്തിരിപ്പിക്കാൻ ശ്രമിെച്ചങ്കിലും നടന്നില്ല. ദൃശ്യങ്ങൾ പൊലീസുകാർ ക്യാമറയിൽ പകർത്തിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ശേഷം മെഡിക്കൽ പരിശോധനക്ക് വിധേയമാക്കിയ യുവതിയെ ഒരു ദിവസം കസ്റ്റഡിയിൽ വാങ്ങിയ ശേഷം വിട്ടയച്ചതായി മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.