കോട്ട: പീയുഷ് ഗോയൽ എന്ന 18കാരെൻറ െഎ.െഎ.ടി പ്രവേശത്തിന് വ്യത്യസ്തതകളേറെയുണ്ട്. എഞ്ചിനീയറിങ് പ്രവേശ പരീക്ഷയിൽ 453ാം റാേങ്കാടെ ഉന്നത വിജയം കരസ്ഥമാക്കിയത് പരിമിതികൾ ഏറെയുള്ള ജയിലിൽ കഴിഞ്ഞു കൊണ്ടായിരുന്നു. കൊലക്കേസിൽ അകെപ്പട്ട അച്ഛൻ പോൾചന്ദിനെ 14 വർഷത്തേക്കായിരുന്നു കോടതി ശിക്ഷിച്ചത്. ശിക്ഷാ കാലാവധി അവസാനിക്കാറായപ്പോൾ ഇയാളെ തുറന്ന ജയിലിൽ പാർപ്പിക്കാനും പുറത്ത് േജാലിക്ക് പോകാനും അധികൃതർ അനുവദിച്ചു. അന്നുമുതൽ ഒരു കടയിൽ ജോലി േനടിയ പോൾ മകൻ പീയുഷിെൻറ പഠനത്തിനായി പണം സമ്പാദിക്കാനാരംഭിച്ചു.
മകനെ ഹോസ്റ്റലിൽ ചേർക്കാൻ കഴിഞ്ഞിലെങ്കിലും കോച്ചിങ് സെൻറിലേക്ക് അയച്ച് പഠിപ്പിച്ചു. രാവിലെ ജയിലിൽ നിന്നും പുറത്ത് ജോലിക്ക് പോകുന്ന പോൾ ൈവകിട്ട് ജയിലിൽ തിരികെയെത്തും. ഇൗ രണ്ട് വർഷം പീയുഷ് പഠനവും താമസവുമൊക്കെയായി പിതാവിനൊപ്പം ജയിലിലിരുന്ന് പഠിച്ചാണ് പരീക്ഷയിൽ വിജയിച്ചത്.
തെൻറ ജീവിത സ്വപ്നം യാഥാർഥ്യമാൻ അഹോരാത്രം പരിശ്രമിച്ച പിതാവിന് ഇന്ന് പീയുഷ് നന്ദി പറയുന്നു. ജയിലിലെ പഠനാന്തരീക്ഷം ബുദ്ധിമുേട്ടറിയതാണെങ്കിലും മകെൻറ പഠനത്തിന് ജയിൽ അധികൃതർ നൽകിയ പിന്തുണയും പിതാവ് നന്ദിയോടെ ഒാർക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.