മുംബൈ: അഭിപ്രായ സ്വാതന്ത്ര്യം എന്നാൽ മിണ്ടാതിരിക്കാനുള്ള അവകാശം കൂടിയാണെന്ന് നടൻ ഷാറൂഖ് ഖാൻ. മുംബൈയിൽ തന്റെ പുതിയ ചിത്രം 'ഫാൻ' ട്രെയിലർ ലോഞ്ചിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുമ്പ് ഷാറൂഖിൻെറ അസഹിഷ്ണുത സംബന്ധിച്ച പ്രസ്താവന രാഷ്ട്രീയ വിവാദമുണ്ടാക്കിയിരുന്നു. ഇത് സംബന്ധിച്ച ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ഷാറൂഖ്. മുംബൈ ഇന്ത്യൻസിനെതിരെ കൊൽക്കത്തയുടെ മത്സരം കാണുമ്പോൾ ഒൗട്ടാക്കാനായി ഒരേയൊരു തവണയേ താൻ പറയുവെന്നായിരുന്നു കിങ് ഖാൻറെ മറുപടി. അഭിപ്രായ സ്വാതന്ത്ര്യം എന്നാൽ മിണ്ടാതിരിക്കാനുള്ള അവകാശം കൂടിയാണ്. ഇക്കാര്യത്തെക്കുറിച്ച് താൻ മൗനിയാണെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ നവംബറിൽ തന്റെ 50 പിറന്നാൾ ദിനത്തിലാണ് രാജ്യത്ത് "അങ്ങേയറ്റത്തെ അസഹിഷ്ണുത" ഉണ്ടന്ന് ഷാറൂഖ് പറഞ്ഞത്.എന്നാൽ പ്രസ്താവനയെ വിമർശിച്ച് നിരവധി ബി.ജെ.പി നേതാക്കൾ രംഗത്തെത്തുകയായിരുന്നു. പുതിയ ചിത്രമായ 'ദിൽവാലേ' രാജ്യത്തിൻെറ വിവിധ ഭാഗങ്ങളിൽ പ്രതിഷേധവും നേരിട്ടു. എന്നാൽ പിന്നീട് തൻെറ പരാമർശം മാധ്യമങ്ങൾ ദുർവ്യാഖ്യാനം ചെയ്തു എന്നു പറഞ്ഞു ഷാറൂഖ് തിരുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.