ന്യൂഡൽഹി: രാജ്യദ്രോഹക്കുറ്റം ചുമത്തി ഡൽഹി പൊലീസ് അറസ്റ്റ് ചെയ്ത ജെ.എൻ.യു വിദ്യാർഥി യൂനിയൻ നേതാവ് കനയ്യകുമാർ ജയിൽ മോചിതനായി. ഡൽഹി ഹൈകോടതി ആറു മാസത്തെ ജാമ്യം അനുവദിച്ചതിനെ തുടർന്നാണ് കനയ്യയെ തിഹാർ ജയിലിൽ നിന്ന് മോചിപ്പിച്ചത്.
അഭിഭാഷകർ വൈകുന്നേരം ജയിലിൽ എത്തി ജാമ്യ ഉത്തരവ് കൈമാറുകയായിരുന്നു. കനത്ത സുരക്ഷയിലായിരുന്നു കനയ്യയെ ജയിലിൽ നിന്ന് പുറത്തേക്ക് കൊണ്ടുവന്നത്. ജയിലിന് പുറത്ത് കനയ്യയെ ആഹ്ലാദപ്രകടനങ്ങളോടെയാണ് സ്വീകരിച്ചത്. കനയ്യയെ ആദ്യം അടുത്തുള്ള റസിഡൻഷ്യൽ കോളനിയിലേക്കും അതിന് ശേഷം പൊലീസ് സ്റ്റേഷനിലേക്കുമാണ് കൊണ്ടുപോയത്. പിന്നീട് ജെ.എൻ.യു ക്യമ്പസിൽ എത്തിച്ചു. ഇവിടെ വിദ്യാർഥികളെ അഭിസംബോധന ചെയ്ത് കനയ്യ സംസാരിക്കുമെന്നാണ് അറിയുന്നത്.
ജനുവരി ഒമ്പത്, 11 തീയതികളിൽ ജെ.എൻ.യുവിൽ നടന്ന പരിപാടിയുമായി ബന്ധപ്പെട്ടാണ് കനയ്യ കുമാറിനെ രാജ്യദ്രോഹക്കുറ്റം ചുമത്തി ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്. അഫ്സൽ ഗുരു അനുസ്മരണ ചടങ്ങിൽ രാജ്യ വിരുദ്ധ മുദ്രാവാക്യങ്ങൾ വിളിച്ചെന്നായിരുന്നു ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.