ന്യൂഡല്‍ഹി: ജയില്‍ മോചിതനായ ജെ.എൻ.യു യൂണിയൻ പ്രസിഡന്‍റ് കനയ്യ കുമാറിന് ഫ്രീയായി കുറെ പ്രചാരം കിട്ടുന്നുണ്ടെന്നും അയാള്‍ അത് നന്നായി ആസ്വദിക്കുന്നുണ്ടെന്നും പാര്‍ലമെന്‍ററികാര്യ മന്ത്രി വെങ്കയ്യ നായിഡു. ജെ.എന്‍.യുവിലെ വിദ്യാര്‍ഥികള്‍ സെന്‍ട്രല്‍ യൂണിവേഴ്സിറ്റിയിലാണ് പഠിക്കുന്നത്. പൊതു പണമാണ്, ജനങ്ങളുടെ പണമാണ് അവര്‍ ഉപയോഗിക്കുന്നത്. അതിനോട് നീതി പുലര്‍ത്തണം. പഠനത്തിലാണ് വിദ്യാര്‍ഥികള്‍ ശ്രദ്ധിക്കേണ്ടത്. അവരെന്തിനാണ് രാഷ്ട്രീയത്തില്‍ ഇറങ്ങിക്കളിക്കുന്നത് ? രാഷ്ട്രീയത്തിലിറങ്ങാനാണ് വിദ്യാര്‍ഥികള്‍ക്ക് താല്‍പര്യമെങ്കില്‍ പഠനം ഉപേക്ഷിക്കട്ടെ. ഇഷ്ടമുള്ള പാര്‍ട്ടിയില്‍ ചേരുകയുമാവാം. എന്നാല്‍, കനയ്യ കുമാറിന്‍റെ പാര്‍ട്ടിക്ക് പാര്‍ലമെന്‍്റില്‍ ഒരംഗം പോലുമില്ളെന്ന് വെങ്കയ്യ നായിഡു പരിഹസിച്ചു. കനയ്യ കുമാര്‍ പ്രസിഡണ്ടായ ജെ.എന്‍.യു വിദ്യാര്‍ഥി യൂണിയന്‍ സി.പി.ഐയില്‍ അഫിലിയേറ്റ് ചെയ്ത സംഘടനയാണ്.
രാജ്യദ്രോഹം കുറ്റം ചുമത്തി ജയിലിലടച്ച കനയ്യ കുമാറിന് ഡല്‍ഹി ഹൈകോടതി കഴിഞ്ഞ ബുധനാഴ്ച ജാമ്യം നല്‍കിയിരുന്നു. തിഹാര്‍ ജയിലില്‍ നിന്നിറങ്ങിയ കനയ്യ കുമാര്‍ ജെ.എന്‍.യുവില്‍ നടന്ന സ്വീകരണ യോഗത്തില്‍ മോദി സര്‍ക്കാരിനെ രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. ‘ഞങ്ങളുടെ നാട്ടില്‍ ചില കണ്‍കെട്ടുവിദ്യക്കാരുണ്ട്. എല്ലാ ആഗ്രഹങ്ങളും സഫലമാവുമെന്ന് പറഞ്ഞ് അവര്‍ മാന്ത്രിക മോതിരം വില്‍ക്കാറുണ്ട്. ഇവിടെ ചിലയാളുകള്‍ അങ്ങിനെയാണ്. കള്ളപ്പണം തിരിച്ചുകൊണ്ടുവരും, എല്ലാവര്‍ക്കും വികസനം എന്നൊക്കെയാണ് അവരുടെ വാഗ്ദാനം’- കനയ്യ കുമാര്‍ പറഞ്ഞു.
എല്ലാവര്‍ക്കും വികസനം എന്നത് മോദിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ മുദ്രാവാക്യമായിരുന്നു. രോഹിത് വെമുല വിഷയത്തില്‍ സ്മൃതി ഇറാനി നടത്തിയ പാര്‍ലമെന്‍റ് പ്രസംഗത്തെയും കനയ്യ കുമാര്‍ പരിഹസിക്കുകയുണ്ടായി. എന്‍െറ കുട്ടി, എന്‍െറ കുട്ടി എന്ന് സ്മൃതി ഇറാനി ലോക്സഭയില്‍ പ്രസംഗിക്കുന്നത് കേട്ടു. അവരുടെ അഭിനയം ആദ്യമായിട്ടാണ് കാണുന്നത്. താന്‍ കാണുന്നത് സ്റ്റാര്‍ പ്ളസ് ടി.വിയാണോ എന്ന് സംശയിച്ചു പോയെന്നായിരുന്നു കനയ്യ കുമാറിന്‍െറ കളിയാക്കല്‍.
കനയ്യ കുമാറിന്‍െറ പ്രസംഗം വന്‍ പ്രാധാന്യത്തോടെ ദേശീയ മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ച സാഹചര്യത്തിലാണ് വെങ്കയ്യ നായിഡു സര്‍ക്കാരിനെ പ്രതിരോധിച്ച് രംഗത്തുവന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.