ബൈചുങ് ബൂട്ടിയ തൃണമൂൽ സ്ഥാനാർഥി

കൊല്‍ക്കത്ത: പശ്ചിമബംഗാളിൽ തൃണമൂൽ സ്ഥാനാർഥിയായി ഇന്ത്യൻ ഫുട്ബോൾ ടീം മുൻ ക്യാപ്റ്റൻ ബൈചുങ് ബൂട്ടിയയും. കലാകായികരംഗത്ത് നിന്നുള്ള നിരവധി പ്രമുഖരാണ് ഇത്തവണ തൃണമൂലിന്‍റെ സ്ഥാനാർഥി പട്ടികയില്‍ ഇടം നേടിയിരിക്കുന്നത്. ക്രിക്കറ്റ് താരം ലക്ഷ്മി രത്തന്‍ ശുക, ഫുട്‌ബോള്‍ താരം റഹീം നബി സിനിമാതാരം സോഹന്‍ ചാറ്റര്‍ജി എന്നിവർക്കും പാർട്ടി അധ്യക്ഷ മമത ബാനർജി സ്ഥാനാർഥി പട്ടികയിൽ ഇടം നൽകിയിട്ടുണ്ട്.

ഒറ്റക്ക് തെരഞ്ഞെപ്പിനെ നേരിടുന്ന തൃണമൂൽ കോൺഗ്രസ് മുഴുവൻ സ്ഥാനാർഥികളെയും വെള്ളിയാഴ്ച പ്രഖ്യാപിച്ചു. ശാരദാ ചിട്ടി തട്ടിപ്പ് കേസില്‍ പ്രതിയായി ഇപ്പോഴും ജയിലില്‍ കഴിയുന്ന മുന്‍ മന്ത്രി മദന്‍ മിത്ര കമര്‍ഹതിയും സ്ഥാനാർഥിപ്പട്ടികയിലുണ്ട്. ന്യൂനപക്ഷത്തിനും വനിതകൾക്കും പ്രമുഖ സ്ഥാനമാണ് സ്ഥാനാർഥി പട്ടികയിൽ നൽകിയിട്ടുള്ളത്. കഴിഞ്ഞ തവണ 31 വനിതകളാണ് മത്സരിച്ചത്. ഇത്തവണ 45 വനിതാസ്ഥാനാർഥികളെയും ന്യൂന പക്ഷ വിഭാഗത്തില്‍നിന്ന് 57 സ്ഥാനാര്‍ഥികളെയും മത്സരിപ്പിക്കും.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.